വിസ്‌മയമായി അഗ്‌നിപർവതം പൊട്ടിയൊലിക്കുന്നതിന്‍റെ ആകാശക്കാഴ്‌ച - iceland disaster tourism
🎬 Watch Now: Feature Video
റെയ്‌ജാവിക്ക്(ഐസ്‌ലൻഡ്): ഐസ്‌ലൻഡ് എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓർമ വരുന്നത് തണുത്തുറഞ്ഞ മഞ്ഞ് പാളികളും ഐസ് കട്ടകളുമായിരിക്കും. എന്നാൽ പേരിനൊപ്പമുള്ള 'ഐസി'ന് പുറമേ, ധാരാളം അഗ്നിപര്‍വതങ്ങളും ഇവിടെയുണ്ട്. ഫാഗ്രഡൽസ്‌ജാൾ പർവതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അഗ്നിപർവതം പൊട്ടിയൊലിക്കുന്നതിന്‍റെ ആകാശക്കാഴ്‌ചയാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. നിറഞ്ഞൊഴുകുന്ന പുഴ പോലെയാണ് അഗ്നിപര്‍വതത്തിൽ നിന്നും ലാവ പൊട്ടിയൊലിക്കുന്നത്. അഗ്നിപര്‍വതത്തിന്‍റെ ഉച്ചിയില്‍ നിന്നും പൊട്ടിയൊലിച്ച്, വെള്ളച്ചാട്ടം പോലെ പതഞ്ഞൊഴുകുന്ന ലാവയുടെ സൗന്ദര്യത്തിൽ കണ്ണെടുക്കാതെ നോക്കിനിന്നു പോകും. എന്നാൽ കാണുന്നത് പോലെ അത്ര മനോഹരമല്ല ഇവിടത്തെ അവസ്ഥ. അപകട സാധ്യത പതിമടങ്ങാണെന്ന് മാത്രമല്ല പലപ്പോഴും പ്രവചനാതീതവുമാണ്. അഗ്നിപർവതത്തിൽ നിന്നുള്ള വിഷവാതകങ്ങൾ വായു മലിനമാക്കുമെന്നും തലസ്ഥാനമായ റെയ്‌ജാവിക്കിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ഐസ്‌ലൻഡ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
Last Updated : Feb 3, 2023, 8:26 PM IST