കാർ നിർത്താനാവശ്യപ്പെട്ടത് ഇഷ്‌ടപ്പെട്ടില്ല ; ട്രാഫിക് കോൺസ്റ്റബിളിനെ ആക്രമിച്ച് ഡ്രൈവർ - ട്രാഫിക് കോൺസ്റ്റബിളിനെ ആക്രമിച്ച് ഡ്രൈവർ
🎬 Watch Now: Feature Video
ഭീമാവരം (ആന്ധ്രാപ്രദേശ്): അമിതവേഗത്തിൽ വന്ന കാർ നിർത്താൻ പറഞ്ഞ ട്രാഫിക് കോൺസ്റ്റബിളിനെ ആക്രമിച്ച് കാർ ഡ്രൈവർ. ഭീമാവരം ജില്ലയിലാണ് സംഭവം. കാർ നിർത്താൻ പറഞ്ഞതിൽ പ്രകോപിതനായ ഗുണുപ്പുടി സ്വദേശി സന്തോഷ് ആണ് ട്രാഫിക് കോൺസ്റ്റബിളിനെ ആക്രമിച്ചത്. മുഷ്‌ടി ചുരുട്ടി ഇടിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോൺസ്റ്റബിളിനെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Last Updated : Feb 3, 2023, 8:23 PM IST