കൺമുന്നില്‍ അപകടം... അനുവദിക്കരുത് ഈ മത്സരയോട്ടം.. വീഡിയോ കാണാം - farooq bus race viral video
🎬 Watch Now: Feature Video
കോഴിക്കോട്: നടുറോഡില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം. എതിര്‍വശത്ത് നിന്നും വന്ന ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഫാറൂഖില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മോട്ടോര്‍ വകുപ്പ് സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.
ബസുകള്‍ വരുന്നതിന് എതിര്‍ദിശയിലാണ് ബൈക്ക് യാത്രികന്‍ എത്തിയത്. ബസ് വരുന്നത് കണ്ട് ഇരുചക്രവാഹനത്തിലെത്തിയ വ്യക്തി വാഹനത്തിന്‍റെ വേഗതകുറച്ച് റോഡരികിലേക്ക് മാറി നിന്നിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ അതേ ദിശയില്‍ നിന്നും മറ്റൊരു ബസ് കൂടി ബൈക്ക് യാത്രികനെ കടന്ന് പോകുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ബൈക്ക് യാത്രികൻ വൻ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
Last Updated : Feb 3, 2023, 8:22 PM IST