മോശമായി പെരുമാറി എന്ന് ആരോപണം; ആശുപത്രിയിൽ നിന്ന് പുറത്താക്കിയ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു - ഗുജറാത്തിൽ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു
🎬 Watch Now: Feature Video
ജുനാഗഡ്(ഗുജറാത്ത്): ജീവനക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ച് ആശുപത്രിയിൽ നിന്ന് പുറത്താക്കിയ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹിതേഷ് എന്ന യുവാവിനാണ് ഗുജറാത്തിലെ കേശോദ് സർക്കാർ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാതെ സ്ട്രെച്ചറിൽ ആശുപത്രിക്ക് പുറത്ത് കിടത്തുകയായിരുന്നു. മണിക്കൂറുകളോളം ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഇയാൾ മരിച്ചു. അതേസമയം ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Feb 3, 2023, 8:30 PM IST