Video| മലവെള്ളപ്പാച്ചിലില്‍ പാലമില്ലാത്ത കനാലിന് കുറുകെ 'ഹീറോയിസം'; ഒഴുക്കില്‍പ്പെട്ടു, ഒടുവില്‍ സംഭവിച്ചത്..! - വെള്ളം പൊങ്ങിയ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പുരുഷന്‍

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2022, 8:06 AM IST

Updated : Feb 3, 2023, 8:25 PM IST

കനത്ത മഴയില്‍, പാലമില്ലാത്ത കനാലിന് കുറുകെയുള്ള നടപ്പാതയിലൂടെ കുത്തിയൊഴുകുന്ന മലവെള്ളം. അക്കരെയും ഇക്കരെയുമായുള്ള ആളുകളെ സാക്ഷിയാക്കി അയാള്‍ ഈ കുത്തൊഴുക്കിലൂടെ കൈവരികള്‍ പിടിച്ച് നടക്കാന്‍ തുടങ്ങി. ഒടുവില്‍, വെള്ളത്തിന്‍റെ പ്രഹരശേഷിക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ നിസഹായരായ നൂറുകണക്കിന് ആളുകള്‍ കാണ്‍കെ ഒഴുക്കിനൊപ്പം ഒരു പോക്ക്..!. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ ബുട്ടായഗുഡെത്താണ് ആരെയും ഭീതിയിലാഴ്‌ത്തുന്ന ഈ സംഭവം. കണ്ണപുര സ്വദേശി വെങ്കിടേഷാണ് സാഹസികതയ്‌ക്ക് മുതിര്‍ന്നത്. പാലം പോലുമില്ലാത്ത കനാലില്‍ വെള്ളം നിറഞ്ഞ് അപകടാവസ്ഥയില്‍ ഒഴുകുമ്പാഴാണ് അദ്ദേഹം അപക്വമായ ആ തീരുമാനമെടുത്തത്. കരയിലുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കുത്തിയൊഴുകുന്ന കനാല്‍ മുറിച്ചുകടക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന്, ഈ പാതയുടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. മരണം സംഭവിച്ചുവെന്നാണ് കണ്ടുനിന്നവരൊക്കെയും കരുതിയിരുന്നത്. എന്നാല്‍ ഒരു മരത്തിൽ കുടുങ്ങി തങ്ങിനിന്നു. ഇതുകണ്ട പ്രദേശവാസികള്‍ അയാളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. പുനര്‍ജന്മത്തിലേക്ക് കടന്നതിന്‍റെ അതിയായ സന്തോഷത്തിലാണ് ഈ മനുഷ്യനിപ്പോള്‍.
Last Updated : Feb 3, 2023, 8:25 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.