'മുൻ സീറ്റിൽ ഉണ്ടായിരുന്നവരെ വലിച്ചിറക്കാൻ ശ്രമിച്ചു'. കണ്ണൂരിൽ കാർ കത്തിയ സംഭവത്തിൽ ദൃക്സാക്ഷി - car accident kannur
🎬 Watch Now: Feature Video
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടം നേരിൽ കണ്ട ദൃക്സാക്ഷി സംഭവം വിവരിക്കുന്നു. ഇന്ന് രാവിലെയാണ് കണ്ണൂരില്‍ അപകടം നടന്നത്. അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (34), ഭാര്യ റിഷ (26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന പ്രജിത്തിനേയും ഗർഭിണിയായ ഭാര്യയേയും നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായിരുന്നതിനാൽ സാധിച്ചില്ലെന്ന് കാർ കത്തുന്നത് കണ്ട് സംഭവസ്ഥലത്തേക്ക് ഓടിവന്ന ദൃക്സാക്ഷി പറയുന്നു...
Last Updated : Feb 3, 2023, 8:39 PM IST