Shocking video: ബോട്ട് ആഴക്കടലില്‍ മുങ്ങിത്താഴുന്നു, തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന ദൃശ്യം - മുല്ലൈത്തീവില്‍ ബോട്ട് കടലില്‍ മുങ്ങി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15275063-thumbnail-3x2-sea.jpg)
തൂത്തുക്കുടി: കാറ്റിലും തിരമാലയിലും പെട്ട് കടലില്‍ മുങ്ങിത്താഴുന്ന ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന ദൃശ്യം. ശ്രീലങ്കയിലെ മുല്ലൈത്തീവ് തീരത്തിനടുത്താണ് തൂത്തുക്കുടിയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ടത്. മത്സ്യബന്ധനത്തിന് ശേഷം കനത്ത കാറ്റിലും തിരയിലും പെട്ട് ബോട്ട് കടലില്‍ മുങ്ങിത്താഴുകയായിരുന്നു. ബോട്ടില്‍ നിന്ന് 11 മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. സമീപത്തുണ്ടായിരുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്രവർത്തനം നടത്തിയത്. കടലില്‍ മുങ്ങിയ ബോട്ടില്‍ പിടിച്ച് തൊഴിലാളികൾ അരമണിക്കൂറോളം കടലില്‍ കുടുങ്ങിക്കിടന്നിരുന്നു. ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും പൂർണമായി നശിച്ചു. ഏഴ് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്.
Last Updated : Feb 3, 2023, 8:23 PM IST