VIDEO | പശുവിനറിയാം ജലം അമൂല്യമാണെന്ന് ; ടാപ്പ് തുറന്ന് കുടിച്ചു, പാഴാക്കാതെ അടച്ചു - Cow made a Trick to drink Tap Water
🎬 Watch Now: Feature Video
മധുര : (തമിഴ്‌നാട്) ടാപ്പ് തുറന്നുവിട്ട് വെള്ളം പാഴാക്കുന്നത് മനുഷ്യനെ സംബന്ധിച്ച് പുതിയ കാര്യമല്ല. വെള്ളം അമൂല്യമാണ്. അത് പാഴാക്കരുതെന്ന് എവിടെയെല്ലാം എഴുതിവച്ചിട്ടും കാര്യമില്ലെന്നാണ് അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ മധുരയില്‍ പശു വെള്ളം കുടിക്കുന്ന ദൃശ്യം കണ്ടാല്‍ മനുഷ്യൻ നാണിച്ചുപോകും.
കാരണം കൊമ്പ് കൊണ്ട് ടാപ്പ് തുറന്ന് വെള്ളം കുടിച്ച ശേഷം വെള്ളം പാഴാക്കാതെ അതേ കൊമ്പ് കൊണ്ട് ടാപ്പ് അടയ്ക്കുന്ന ദൃശ്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൻ തരംഗമാണ്. പശുവിന്‍റെ പ്രവര്‍ത്തി വലിയ മാതൃകയാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങൾക്ക് താഴെ കമന്‍റുകൾ വരുന്നത്.
Last Updated : Feb 3, 2023, 8:21 PM IST