വേനല്‍കാലത്തിന്‍റെ ചൂട് ദിവസം തോറും കഠിനമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരന്തരം അനുഭവിക്കുന്ന ചൂട് ജീവജാലങ്ങള്‍ക്കെല്ലാം പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. പല തരത്തിലുള്ള രോഗങ്ങളാണ് വേനല്‍ക്കാലം നമ്മള്‍ക്ക് നല്‍കികൊണ്ടിരിക്കുകയാണ്.
ജീവിത ശൈലി രോഗങ്ങളെ പോലും വേനല്‍ചൂട് ബാധിക്കുന്നുണ്ട്. എന്നാല്‍ ജീവിത ശൈലി രോഗമായ പ്രമേഹത്തെ എങ്ങനെയാണ് ചൂട് ബാധിക്കുന്നതെന്ന് നമ്മള്‍ക്ക് നോക്കാം.
പ്രവര്‍ത്തന രഹിതരായ വിയര്‍പ്പ് ഗ്രന്ഥികള്‍: ശരീരത്തിലേല്‍ക്കുന്ന അധിക ചൂട് കാരണം പ്രമേഹരോഗികളില്‍ സ്ഥിരമായുള്ള ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെയും ഞരമ്പുകളെയും കേടുവരുത്തും. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്‍റെ അളവ് ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ദോഷം വരുത്തും. അത്തരത്തില്‍ ഫലപ്രദമല്ലാത്ത ഗ്രന്ഥികള്‍ക്ക് ശരീരത്തെ തണുപ്പിക്കാന്‍ കഴിയില്ല. ഈര്‍പ്പം തണുപ്പ് നിലനിര്‍ത്താനുളള കഴിവിനെ കൂടുതല്‍ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ ഉയര്‍ന്ന താപനിലയ്ക്കും ഈര്‍പ്പത്തിനും കൂടുതല്‍ സാധ്യതയുളളവരാകുന്നു.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ: വേനല്‍കാലത്ത് സാധാരണ അസുഖങ്ങളൊന്നും ഇല്ലാത്തവരില്‍ പോലും നിര്‍ജലീകരണം സംഭവിക്കാറുണ്ട്. എന്നാല്‍ പ്രമേഹ രോഗികളില്‍ ഇത് കൂടുതലായും കാണപ്പെടുന്നു. കാരണം രക്തത്തിലെ അമിതമായ പഞ്ചസാര വൃക്കകളെ അമിതമായി പ്രവർത്തിക്കുന്നു അതുകാരണം രോഗികള്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നും. ഇത്തരത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ സാധാരണയിലധികമായി ശരീരത്തില്‍ നിന്നും വെള്ളം പുറന്തള്ളുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുണ്ടാകുന്ന നിര്‍ജലീകരണം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഡൈയൂററ്റിക്സ്: രക്തസമ്മര്‍ദമുള്ള പ്രമേഹരോഗികള്‍ക്ക് അത് നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ ഡൈയൂററ്റിക്സ് നിർദ്ദേശിക്കാറുണ്ട്. ഇത് ശരീരത്തില്‍ അധികമായി ഉത്പാദിപ്പിക്കുന്ന സോഡിയം പുറത്ത് വിടുന്നതിന് സഹായകമാകുന്നു. സിരകളില്‍ നിന്ന് അധിക ദ്രാവകങ്ങള്‍ ഫലപ്രദമായി പുറന്തള്ളുമ്പോള്‍ ബിപി നിയന്ത്രിതമാകുമെങ്കിലും ഒരേസമയം നിര്‍ജലീകരണത്തിന് കാരണമാകുന്നു.
ഇന്‍സുലിന്‍റെ പ്രവര്‍ത്തനം: ഉയര്‍ന്ന താപനിലയില്‍ പ്രമേഹരോഗികളിലെ ഇന്‍സുലിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന നിലയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കാലാവസ്ഥ ബാധിക്കും. അതിനാൽ, പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബിഎസ്എൽ) പരിശോധിക്കുകയും ഭക്ഷണത്തോടൊപ്പം ഇൻസുലിൻ ഡോസുകൾ പതിവായി ക്രമീകരിക്കുകയും വേണം.
ശാരീരിക പ്രവർത്തനങ്ങൾ: പ്രമോഹരോഗികള്‍ക്ക് അത് നിയന്ത്രിക്കണമെങ്കില്‍ ഭക്ഷണവും അതോടൊപ്പം വ്യായാമവും വേണം. വ്യായാമമാണ് ഏറ്റവും പ്രാധാനപ്പെട്ടത്. എന്നാല്‍ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കുമ്പോൾ നിർജ്ജലീകരണത്തിനും ക്ഷീണത്തിനും ഉയർന്ന സാധ്യതയുണ്ട്. അതുകൊണ്ട് ചൂടുള്ള ദിവസങ്ങളില്‍ വ്യായാമം ചെയ്യുന്ന സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കുക.സൂര്യന്‍ അസ്‌തമിച്ചതിന് ശേഷമോ അല്ലെങ്കില്‍ അതിരാവിലെയോ വ്യായാമം ചെയ്യാനായി ശ്രമിക്കുക. അതിന് സാധിക്കാത്തവരാണെങ്കില്‍ എയര്‍കണ്ടീഷന്‍ ചെയ്‌ത സ്ഥലങ്ങളിലോ വ്യായാമം ചെയ്യുന്നതായിരിക്കും ഉത്തമം.
പ്രമേഹരോഗികളായ ആളുകള്‍ ഇത്തരത്തില്‍ മേല്‍ പറഞ്ഞകാര്യങ്ങള്‍ ചെയ്യാനായി ശ്രമിച്ചാല്‍ വേനലിന്‍റെ അധികഠിനമായ ചൂടിനെ ആരോഗ്യത്തോടൊപ്പം നിയന്ത്രിക്കാനാകും.
also read: മനസും ശരീരവും തണുപ്പിക്കാം; വേനല്‍ക്കാലത്ത് കഴിക്കേണ്ട എട്ട് പഴങ്ങള്‍