ETV Bharat / sukhibhava

മങ്കിപോക്‌സ്: വാക്‌സിനിയ വാക്‌സിനുകൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനം

വാക്‌സിനിയ വൈറസും മങ്കിപോക്‌സ് വൈറസ് 2022 ഉം തമ്മിലുള്ള ജനിതക സമാനതകൾ തെളിയിക്കുന്ന പഠനം 'വൈറസസ്' എന്ന സയന്‍റിഫിക് ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു

Vaccinia Virus  monkeypox virus  Vaccinia Virus based vaccines  immune against monkeypox virus  വാക്‌സിനിയ വൈറസ്  വാക്‌സിനിയ വൈറസ് അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ  മങ്കിപോക്‌സ് വൈറസിനെതിരെ പ്രതിരോധശേഷി  മങ്കിപോക്‌സ്  ഓർത്തോപോക്‌സ്  ഓർത്തോപോക്‌സ് വൈറസ്  വാക്‌സിനിയ  വിഎസിവിയും എംപിഎക്‌സ്‌വിയും  വൈറസസ്  വിഎസിവി  മങ്കിപോക്‌സ് വൈറസിലുണ്ടായ ജനിതക മാറ്റങ്ങൾ  വിഎസിവി അധിഷ്‌ഠിത വാക്‌സിനുകളുടെ പ്രതിരോധ നടപടികൾ  വാക്‌സിനേഷനിലൂടെ രോഗപ്രതിരോധ സംവിധാനം  വിഎസിവി അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ
വാക്‌സിനിയ വൈറസ് അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ മങ്കിപോക്‌സ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനങ്ങൾ
author img

By

Published : Sep 11, 2022, 4:57 PM IST

മെൽബൺ: വാക്‌സിനിയ വൈറസ് (വിഎസിവി) അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ മങ്കിപോക്‌സ് വൈറസിനെതിരെ ശക്തമായ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനം. വാക്‌സിനേഷനിലൂടെ രോഗപ്രതിരോധ സംവിധാനം ലക്ഷ്യമിടുന്ന റീജിയണുകളിൽ വിഎസിവി, എംപിഎക്‌സ്‌വി-2022 (മങ്കിപോക്‌സ്-2022) എന്നിവ ജനിതകപരമായി വളരെ സാമ്യമുള്ളതാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വൈറസസ്' എന്ന സയന്‍റിഫിക് ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

പോക്‌സ് വൈറസ് ഫാമിലിയിലെ വലുതും സങ്കീർണവുമായ വൈറസാണ് വാക്‌സിനിയ. മങ്കിപോക്‌സ് വൈറസിനൊപ്പം ഓർത്തോപോക്‌സ് വൈറസുകളിലാണ് വാക്‌സിനിയ വൈറസ് ഉൾപ്പെടുന്നത്. മങ്കിപോക്‌സ് വൈറസിലുണ്ടായ ജനിതക മാറ്റങ്ങൾ രോഗത്തിനെതിരായ വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ഇമ്മ്യൂൺ പ്രതിരോധങ്ങളെ ബാധിക്കുമോ എന്ന് കണ്ടെത്തുകയായിരുന്നു ഗവേഷണ സംഘത്തിന്‍റെ ലക്ഷ്യം.

ജനിതക സമാനതകള്‍: വിഎസിവിയും എംപിഎക്‌സ്‌വി-2022 ഉം തമ്മിലുള്ള ജനിതക സമാനതകള്‍ വിലയിരുത്തിയ ഗവേഷക സംഘം എംപിഎക്‌സ്‌വി-2022ൽ വ്യത്യസ്‌തമായ ചില മ്യൂട്ടേഷനുകൾ കണ്ടെത്തി. വാക്‌സിനിയ വൈറസ് (വിഎസിവി) അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ മുൻകാലങ്ങളിൽ മങ്കിപോക്‌സ് വൈറസുകൾക്കെതിരെ ഫലവത്തായ പ്രകടനം നടത്തിയിരുന്നു. ഇത് മങ്കിപോക്‌സിന്‍റെ പൊട്ടിപ്പുറപ്പെടലിനെ നിയന്ത്രണവിധേയമാക്കാനുള്ള നടപടിയായി കണക്കാക്കുന്നുവെന്ന് ഓസ്‌ട്രേലിയയിലെ മെൽബൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ മാത്യു മക്കേ പറഞ്ഞു.

എന്നിരുന്നാലും, മങ്കിപോക്‌സ് അസാധാരണമായ വൈറസാണ്. വിഎസിവി അധിഷ്‌ഠിത വാക്‌സിനുകളുടെ പ്രതിരോധ നടപടികൾ എംപിഎക്‌സ്‌വി-2022നെ എത്രത്തോളം തിരിച്ചറിയുകയും രോഗത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും എന്നതിനെക്കുറിച്ച് ശാസ്‌ത്രീയമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ലെന്നും മക്കേ പറഞ്ഞു.

വിഎസിവി അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകൾ സൃഷ്‌ടിക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ മുൻകാല മങ്കിപോക്‌സ് വൈറസുകളുടെ കാര്യത്തിലെന്ന പോലെ എംപിഎക്‌സ്‌വി-2022നെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോങ്കോങ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ പ്രൊഫസറായ അഹമ്മദ് അബ്‌ദുൾ പറഞ്ഞു. എംപിഎക്‌സ്‌വി-2022നെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ശുപാർശ ചെയ്യുന്ന വാക്‌സിനുകളുടെ ഉപയോഗത്തിന് ഈ ഡാറ്റ കൂടുതൽ സഹായിക്കുമെന്നും ഗവേഷകർ പറഞ്ഞു.

പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ്: ഇതുവരെ ഒരു രോഗകാരണ ഏജന്‍റുമായി സമ്പർക്കം പുലർത്തിയിട്ടില്ലാത്ത ആളുകളിൽ രോഗം പടരുന്നത് തടയുന്നതിനുള്ള മരുന്നുകളുടെ ഉപയോഗമാണ് പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ്. ലോകാരോഗ്യ സംഘടന പുതിയ മങ്കിപോക്‌സ് വൈറസിനെതിരെ പ്രാഥമിക പ്രതിരോധ വാക്‌സിനേഷൻ അഥവാ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസിനായി ശുപാർശ ചെയ്‌തിട്ടുണ്ട്. എംപിഎക്‌സ്‌വി-2022നെതിരെ ഈ വാക്‌സിനുകളുടെ കൃത്യമായ ഫലപ്രാപ്‌തി നിർണയിക്കാൻ ക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകനായ മാത്യു മക്കേ കൂട്ടിച്ചേർത്തു.

Also read: 'വംശീയ ഘടകങ്ങളുണ്ട്', മങ്കിപോക്‌സിന്‍റെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.