ETV Bharat / sukhibhava

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം കൗമാരക്കാരിലെ തലവേദനയ്‌ക്ക് കാരണമായെന്ന് പഠനം - ഓണ്‍ലൈന്‍ പഠനവും ആരോഗ്യപ്രശ്‌നങ്ങളും

വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുയോജ്യ സാഹചര്യമില്ലാത്തതും, ഏറെ നേരം കമ്പ്യൂട്ടറിലേക്കും, മൊബൈല്‍ സ്‌ക്രീനിലേക്കും നോക്കി ഇരിക്കുന്നതും കൊവിഡിനെ കുറിച്ചുള്ള ഉത്‌കണ്‌ഠയുമാണ് പുതിയതായി തലവേദന സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമെന്നാണ് ഗവേഷകരുടെ അവകാശവാദം

Online classes during COVID triggered headaches in kids: Study  covid19  online class health issues  covid and online classes  കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം  ഓണ്‍ലൈന്‍ പഠനവും ആരോഗ്യപ്രശ്‌നങ്ങളും  ഓണ്‍ലൈന്‍ പഠനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം കൗമാരക്കാരിലെ തലവേദനയ്‌ക്ക് കാരണമായെന്ന് പഠനം
author img

By

Published : Jun 26, 2022, 11:52 AM IST

ഓണ്‍ലൈന്‍ പഠനവും, കൊവിഡ് മഹാമാരി കാലത്തെ സമ്മര്‍ദവും കൗമാരക്കാരില്‍ പുതിയതായി തലവേദന സൃഷ്‌ടിക്കുന്നതായി കണ്ടെത്തല്‍. യൂറോപ്യൻ അക്കാദമി ഓഫ് ന്യൂറോളജി (EAN) കോൺഗ്രസ് 2022-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുയോജ്യ സാഹചര്യമില്ലാത്തതും, ഏറെ നേരം കമ്പ്യൂട്ടറിലേക്കും, മൊബൈല്‍ സ്‌ക്രീനിലേക്കും നോക്കി ഇരിക്കുന്നതും കൊവിഡിനെ കുറിച്ചുള്ള ഉത്‌കണ്‌ഠയുമാണ് പുതിയതായി തലവേദന സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

കൊവിഡിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ ചെറുപ്പക്കാരില്‍ തലവേദന സ്ഥിരീകരിച്ചിരുന്നത് വിരളമായാണ് എന്നായിരുന്നു നേരത്തെ പുറത്ത് വന്ന പഠനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറ്റൊന്നാണെന്നും കൂടുതല്‍ പേരിലും തലവേദന സ്ഥിരീകരിക്കുന്നുണ്ടെന്നും തുർക്കിയിലെ കരാമനിലുള്ള എർമെനെക് സ്റ്റേറ്റ് ആശുപത്രിയിലെ പ്രധാന ഗവേഷകനായ അയ്‌സ് നൂർ ഓസ്‌ഡാഗ് അകാർലി അഭിപ്രായപ്പെട്ടു.

കൗമാരക്കാരിലെ തലവേദന: പഠനത്തിനായി 10 നും 18 നും ഇടയിൽ പ്രായമുള്ള 851 കൗമാരക്കാരെയാണ് ഗവേഷകസംഘം വിശകലനം ചെയ്‌തത്. പഠന കാലയളവില്‍ 89 ശതമാനം വരുന്ന 756 കുട്ടികളിലാണ് തലവേദന റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ പത്ത് ശതമാനത്തോളം പേര്‍ക്കും പുതിയ സാഹചര്യത്തില്‍ പുതിയതായി തലവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

സ്ഥിരീകരിച്ചവരില്‍ 27 ശതമാനം പേര്‍ക്ക് ഇത് മൂര്‍ച്ഛിച്ചിരുന്നുവെന്ന് പഠനത്തില്‍ പറയുന്നുണ്ട്. മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് തലവേദന പെട്ടന്ന് മെച്ചപ്പെട്ടത്. മോശമായ അവസ്ഥയിലേക്കോ പുതിയതായോ തലവേദന സ്ഥിരീകരിച്ച കുട്ടികള്‍ക്ക് മാസത്തില്‍ 8-9 തവണ വീണ്ടും വേദന അനുഭവപ്പെട്ടിരുന്നതായി ഗവേഷകര്‍ പറഞ്ഞു.

ഈ ഗ്രൂപ്പിലുള്ള പകുതിയിലധികം കുട്ടികളും മാസത്തില്‍ ഒരിക്കലെങ്കിലും വേദന സംഹാരികള്‍ ഉപയോഗിച്ചിരുന്നുവെന്നും ഗവേഷക സംഘം പറഞ്ഞു. കൗമാരക്കാരുടെ മാനസിക ആരോഗ്യത്തിലും, പഠന കാര്യങ്ങളിലും തലവേദന സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് പഠനത്തിലൂടെ ഗവേഷകര്‍ എത്തിയത്.

Also read: കുട്ടികളിലെ ലോങ് കൊവിഡ്: ലക്ഷണങ്ങൾ രണ്ട് മാസമോ അതില്‍ കൂടുതലോ നിലനില്‍ക്കാമെന്ന് പഠനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.