ETV Bharat / sukhibhava

ബാല്യത്തില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ പെട്ടന്നുള്ള കോപത്തിന് കാരണമാകുന്നു; പഠനം പറയുന്നത് - പെട്ടെന്നുള്ള കോപത്തിന് കാരണം

പാരിസില്‍ വച്ച് നടന്ന യൂറോപ്യൻ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രിയില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് കോപത്തിന്‍റെ കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

traumatic childhood  angry  angry adults  anxiety  depression  European Congress of Psychiatry  anxiety disorders  parental divorce  sexual abuse  latest health news  control anger  ബാല്യകാലങ്ങളില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍  പെട്ടന്നുള്ള കോപം  യൂറോപിയന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രി  വിഷാദവും ആകുലതയും  യൂറോപിയന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രി  അവഗണന  ലൈംഗികവുമായി നേരിട്ട അതിക്രമങ്ങള്‍  ദേഷ്യം  ഏറ്റവും പുതിയ ആരോഗ്യവാര്‍ത്ത
ബാല്യകാലങ്ങളില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ പെട്ടന്നുള്ള കോപത്തിന് കാരണമാകുന്നു; പഠനം പറയുന്നത്
author img

By

Published : Mar 27, 2023, 10:04 PM IST

പാരിസ്: പ്രായമാകുമ്പോൾ വിഷാദവും ആകുലതയും അനുഭവിക്കുന്നവരുടെ അവസ്ഥയ്‌ക്ക് കാരണം ബാല്യത്തില്‍ അവര്‍ക്കേറ്റ ആഘാതങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട്. ബാല്യത്തില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം കോപാകുലരാക്കുന്നു. ഇത്തരം പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാമൂഹിക ഇടപെടലുകളും മാനസികാരോഗ്യവും സാധ്യതമാകാത്തതിനാല്‍ വിഷാദത്തിനും ആകുലതയ്‌ക്കുമുള്ള ചികിത്സ വെല്ലുവിളി നിറഞ്ഞതാകുന്നുവെന്ന് പാരിസില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രിയില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിഷാദവും ആകുലതയുമുള്ള 40 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന അളവിലുള്ള ദേഷ്യം പ്രകടമായിരുന്നുവെന്ന് മുന്‍ കാലങ്ങളില്‍ നടന്ന പഠന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. താരതമ്യേന, ആരോഗ്യകരമായ നിയന്ത്രണങ്ങളിൽ അഞ്ച് ശതമാനം മാത്രമേ ഈ പ്രശ്‌നമുള്ളൂ. നിരവധി വര്‍ഷങ്ങളായി ഇത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2004 വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നടന്ന പഠനത്തില്‍ 18 മുതല്‍ 65 വയസുവരെയുള്ളവരാണ് പങ്കെടുത്തത്. അവരുടെ ബാല്യകാലത്തെക്കുറിച്ചാണ് പഠനത്തില്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. പഠനത്തിന്‍റെ അവസാനഘട്ടത്തില്‍ 2276 പേരാണ് പങ്കെടുത്തത്.

പ്രശ്‌നങ്ങള്‍ ഇവയൊക്കെ: മാതാപിതാക്കളെ നഷ്‌ടമായത്, മാതാപിതാക്കന്മാരുടെ വേര്‍പിരിയല്‍, സംരക്ഷണം ലഭിക്കാത്തത് തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ അസുഖങ്ങള്‍ അനുഭവിക്കുന്നവരുടെ പ്രധാന പ്രശ്‌നമെന്ന് തുടര്‍ച്ചയായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൂടാതെ, ബാല്യകാലങ്ങളില്‍ നേരിട്ട അവഗണന, ശാരീരികവും മാനസികവും ലൈംഗികവുമായി നേരിട്ട അതിക്രമങ്ങള്‍ തുടങ്ങിയവയും പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു.

'പൊതുവായി കോപം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചുരുക്കം ചില പഠനങ്ങളെ നടക്കുന്നുള്ളു എന്നത് ആശ്ചര്യം ഉളവാക്കുന്നു. എന്നാല്‍, വിഷാദത്തെയും ഉത്‌കണ്ഠയെക്കുറിച്ചുമുള്ള പഠനം എന്നത് വളരെയധികം വിപൂലീകരിക്കപ്പെട്ട ഒന്നാണ്. ശാസ്‌ത്രീയമായ അനേകം ഡാറ്റ ശേഖരിക്കുവാന്‍ ഇത് മൂലം സാധിച്ചു'- ഗവേഷകനായ നിയേങ്കേ ഡി ബ്ലെസ് പറഞ്ഞു.

കോപത്തിന് കാരണം കുട്ടികാലത്ത് ഏറ്റ ആഘാതമാണെന്ന് സൂചിപ്പിക്കുന്നതിനായി വ്യക്തമായ ഡാറ്റ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഇത്തരം അവസ്ഥയ്‌ക്ക് ബാല്യകാലത്തിലേറ്റ പ്രത്യാഘാതങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി- അവര്‍ കൂട്ടിച്ചേര്‍ത്തു. അവഗണന, ശാരീരിക -ലൈംഗിക അതിക്രമം തുടങ്ങിയവ അനുഭവിച്ച വ്യക്തികള്‍ക്ക് സാധാരണ ഗതിയില്‍ നിന്നും മൂന്ന് മടങ്ങ് ദേഷ്യം ഉണ്ടാകുമെന്നും കണ്ടെത്തി.

പെട്ടന്ന് ദേഷ്യം വരുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍: ദേഷ്യത്തിന് കാരണം ഇത്തരം അനുഭവങ്ങളാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എന്നാല്‍, അത്തരം അനുഭവങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ദേഷ്യത്തിനുള്ള കാരണം എന്നത് വ്യക്തമാണ്. വൈകാരികായി അവഗണന അനുഭവിച്ചവര്‍ കൂടുതല്‍ ദേഷ്യപ്പെടുവാനുള്ള സാധ്യത ഏറെയാണ്.

എന്നാല്‍, ശാരീരിക അതിക്രമം നേരിട്ടവര്‍ക്ക് സാമൂഹിക വിരുദ്ധ വ്യക്തി സവിശേഷതകള്‍ രൂപപ്പെടുന്നു. നിരസിക്കുവാന്‍ കഴിയാത്തതിനാല്‍ ലൈംഗിക അതിക്രമം നേരിട്ടവര്‍ക്ക് കോപത്തെ അടിച്ചമര്‍ത്തുവാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ അതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു.

പെട്ടന്ന് ദേഷ്യം വരുക എന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു. കാരണം, വ്യക്തിപരമായി ഇടപെടലുകള്‍ക്ക് ഇവ തടസം സൃഷ്‌ടിക്കുന്നു. ഇത് മാനസിക ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു.

ചികിത്സാരീതികള്‍: പെട്ടന്ന് ദേഷ്യം വരുന്നവര്‍ക്ക് മാനസിക രോഗ ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുവാനുള്ള പ്രവണത ഏറെയാണ്. അതിനാല്‍ തന്നെ ഇത്തരത്തില്‍ ദേഷ്യം വരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സാധ്യമല്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കോപം മറച്ചുവയ്‌ക്കുന്നത് ചികിത്സിക്കുന്ന വ്യക്തിക്ക് കാണാന്‍ സാധിക്കില്ല.

മുന്‍ കാലങ്ങളില്‍ ഏറ്റ പ്രത്യാഘാതങ്ങള്‍ക്കുള്ള ചികിത്സ രീതികളില്‍ നിന്നും വ്യത്യസ്‌തമായിരിക്കും നിലവിലെ വിഷാദത്തിനുള്ള ചികിത്സാരീതികള്‍. അതിനാല്‍ ഒരു വ്യക്തി നേരിടുന്ന അവസ്ഥയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമെ രോഗിക്ക് ശരിയായ ചികിത്സ നല്‍കാന്‍ സാധിക്കുകയുള്ളു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.