ETV Bharat / sukhibhava

അമിതമായ സ്‌മാര്‍ട്ട്ഫോണ്‍ ഉപയോഗം; ചെറുപ്പക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

18 മുതല്‍ 24 വരെ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിന്‍റെ വിവരങ്ങളാണ് സാപിയന്‍ ലാബ് പുറത്ത് വിട്ടത്

author img

By

Published : May 15, 2022, 6:16 PM IST

smartphone use problems  smartphone over use in youngsters  smartphones and youngsters  how smartphones affect mental health  social media addiction  സ്‌മാര്‍ട്ട്ഫോണും മാനസികാ ആരോഗ്യവും  സ്‌മാര്‍ട്ട്ഫോണ്‍ ഉപയോഗവും ചെറുപ്പക്കാരിലെ മാനസികാ ആരോഗ്യവും
അമിതമായ സ്‌മാര്‍ട്ട്ഫോണ്‍ ഉപയോഗം; ചെറുപ്പക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

സ്‌മാര്‍ട്ട്ഫോണുകള്‍ ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിച്ച് കൂടാനാകാത്ത ഒരു വസ്‌തുവാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ 90 ശതമാനം ചെറുപ്പക്കാരും ധാരാളം സമയമാണ് സ്‌മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നത്. ഇത്തരത്തില്‍ സ്‌മാര്‍ട്ട് ഫോണുകളുടെയും ഇന്‍റര്‍നെറ്റിന്‍റെയും അമിതമായ ഉപയോഗം 18 മുതല്‍ 24 വരെയുള്ള പ്രായക്കാരിലെ മാനസിക ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വരുന്നത്.

സാപിയന്‍ ലാബ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം വ്യാപിച്ചതോടെ സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ധനവാണ് രേഖപ്പെടുത്തയത്. കൂടാതെ ഈ പ്രവണത 18-24 പ്രായക്കാരിലെ മാനസിക ആരോഗ്യത്തേയും മോശമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റും, സ്‌മാര്‍ട്ട്‌ഫോണും വ്യാപകമാകുന്നതിന് മുന്‍പുള്ള സാഹചര്യത്തേയും, അവ സമൂഹത്തില്‍ ചെലുത്തിയ മാറ്റങ്ങളേയും കുറിച്ച് വ്യക്തമായി തന്നെ സാപിയന്‍ ലാബിന്‍റെ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.

നിലവില്‍ പ്രതിദിനം ഏഴ് മുതല്‍ പത്ത് മണിക്കൂര്‍ സമയം വരെയാണ് പലരും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതെന്ന് പുറത്ത് വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റ്-സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിപുലമാകുന്നതിന് മുന്‍പ് 18 വയസ് തികയുമ്പോള്‍ തന്നെ പലര്‍ക്കും തങ്ങളുടെ ചുറ്റുപാടുമുള്ള വ്യക്തികളുമായി ചെലവഴിക്കാന്‍ 15,000 മുതല്‍ 20,000 മണിക്കൂറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യം ഈ കണക്കില്‍ 1500-2000 മണിക്കൂറുകളുടെ കുറവ് വരുത്തിയേക്കാമെന്നാണ് കരുതുന്നതെന്ന് സാപിയന്‍ ലാബ് ഗവേഷക താര ത്യാഗരാജന്‍ അഭിപ്രായപ്പെട്ടു.

സാമൂഹികമായ ഇടപെടലുകളിലൂടെ ഒരു വ്യക്തിയെ ശാരീരിക ഭാഷകള്‍ മനസിലാക്കുന്നതിനും, വൈകാരിക പ്രതികരണണങ്ങള്‍ നടത്തുന്നതിനും ഉള്‍പ്പടെ സഹായിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും സാമൂഹിക ഇടപെടലുകള്‍ കുറയുകയും ചെയ്യുന്നതിലൂടെ ഇത്തരം കഴിവുകള്‍ സ്വായക്തമാക്കാന്‍ കഴിയാതെ വന്നാല്‍ പലരും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടേക്കാം. ഇത്തരത്തില്‍ അവഗണനകളും മറ്റും നേരിട്ടാല്‍ ചെറുപ്പക്കാരില്‍ ആത്മഹത്യ ചിന്തകള്‍ വരെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സാപിയന്‍ ലാബിന്‍റെ പഠനത്തിന്‍റെ പ്രധാന കണ്ടെത്തല്‍: ലോകത്താകമനം കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് 34 രാജ്യങ്ങളിലായി സാപിയന്‍ ലാബ് പ്രസ്‌തുത വിഷയത്തില്‍ പഠനം നടത്തിയത്. ഇക്കാലയളവില്‍ യുവാക്കളിലെ മാനസിക ആരോഗ്യം വലിയ അളവില്‍ തന്നെ കുറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

2010 ന് മുന്‍പും ശേഷവും സംഭവിച്ച മാറ്റം: യുവാക്കളില്‍ മാനസിക ആരോഗ്യത്തിന്‍റെ ഉയര്‍ന്ന തലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്ന് വന്ന കാലയളവില്‍ വലിയ മാറ്റമാണ് ഇതില്‍ സംഭവിച്ചത്. 2010 ന് ശേഷം, ചെറുപ്പക്കാരുടെ മാനസിക ആരോഗ്യം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും സാപിയന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനസിക ആരോഗ്യസ്ഥിതി മോശമായ ചെറുപ്പക്കാരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍: ഭ്രാന്തമായ, വിചിത്രമായ അല്ലെങ്കിൽ ആവശ്യമില്ലാത്ത ചിന്തകൾ, സ്വയം പ്രതിച്ഛായ, ആത്മാഭിമാനക്കുറവും ആത്മവിശ്വാസക്കുറവും, യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തുന്ന വികാരങ്ങൾ, മറ്റുള്ളവരുമായുള്ള ബന്ധം, ആത്മഹത്യ ചിന്തകൾ, ഭയവും ഉത്കണ്‌ഠയും, സങ്കടം അല്ലെങ്കിൽ എപ്പോഴും നിരാശയോടെയുള്ള പെരുമാറ്റം.

സോഷ്യൽ മീഡിയ മിതമായി ഉപയോഗിക്കുന്നത് മോശമല്ല. പക്ഷേ, പലരും ഇതിന് അടിമകളാകുന്നത് ആശങ്കാജനകമാണ്. ഒരാള്‍ സമൂഹമാധ്യമങ്ങള്‍ക്ക് അഡിക്‌ടഡ് ആണോ എന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം.

  • കൂടുതൽ സമയവും സോഷ്യൽ മീഡിയയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവര്‍.
  • അവർ ദിവസവും സോഷ്യൽ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കും
  • ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുന്നതിന് പകരം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സമയം കണ്ടെത്തുന്നത്.
  • അവർ മറ്റ് പ്രധാന ജോലികൾ നീട്ടിവെക്കുകയും പകരം സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ചെയ്യും.
  • സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിരാശരാവുകയും കോപം പ്രകടിപ്പിക്കുകയും ചെയ്‌തേക്കാം.
  • സോഷ്യൽ മീഡിയയിൽ ബന്ധം നിലനിർത്തിയില്ലെങ്കിൽ "ജീവിതം" നഷ്ടപ്പെടുമെന്ന ഭയം ഇത്തരക്കാരില്‍ ഉണ്ടായേക്കാം
  • സോഷ്യൽ മീഡിയ ഉപയോഗം അവരുടെ പഠനത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ.
  • സംഭാഷണങ്ങൾക്കിടയിൽ അവർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നത് തുടരുകയാണെങ്കിൽ.
  • സോഷ്യൽ മീഡിയ ഉപയോഗത്തിനായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും.
  • ഇത്തരക്കാര്‍ തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച സമയത്തെ മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമിക്കും.
  • സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കാത്ത വ്യക്തികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.