ETV Bharat / sukhibhava

ഹൃദ്രോഗ സാധ്യത ഉടന്‍ തിരിച്ചറിയാം; പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ച് ശാസ്‌ത്രജ്ഞര്‍

Protein Risk Score: ആരോഗ്യ രംഗത്ത് പുതിയ കണ്ടെത്തലുകളുമായി അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. ഹൃദയ സംബന്ധമായ രോഗങ്ങളെ തിരിച്ചറിയാന്‍ പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ചു. രോഗികളെ വേഗത്തില്‍ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധ്യമാകുമെന്ന് വിദഗ്‌ധര്‍.

Protein Risk Score  Heart Failure Diseases  ഹൃദയസ്‌തംഭനം കാരണങ്ങള്‍  ഹൃദ്രോഗം ലക്ഷണങ്ങള്‍
Heart Failure Diseases; American Scientists Developed Protein Risk Score
author img

By ETV Bharat Kerala Team

Published : Jan 3, 2024, 3:53 PM IST

ന്യൂഡല്‍ഹി: ഹൃദ്രോഗ സാധ്യതയുള്ള രോഗികളിലെ മരണ സാധ്യതകളെ കുറിച്ചറിയാന്‍ പുതിയ മാര്‍ഗങ്ങളുമായി അമേരിക്കയിലെ ഒരുക്കൂട്ടം ശാസ്‌ത്രജ്ഞര്‍. രോഗികളുടെ മരണത്തെ പ്രവചിക്കും വിധമുള്ള പ്രോട്ടീന്‍ റിസ്‌ക് സ്‌കോറാണ് ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പുതിയ പഠനം നടത്തിയത് (Protein Risk Score).

ഉയര്‍ന്ന മരണ നിരക്കുള്ള സങ്കീര്‍ണമായ ക്ലിനിക്കല്‍ സിന്‍ഡ്രോമാണ് ഹൃദയസ്‌തംഭനം. അതുകൊണ്ട് തന്നെ പുതിയ പദ്ധതി വികസിപ്പിച്ചതിലൂടെ രോഗികള്‍ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. നിരവധി പേര്‍ മരിക്കുന്നതിന് കാരണമാകുന്നത് ഹൃദയാഘാതം അടക്കമുള്ള രോഗങ്ങളാണ്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ അത് ഏറെ ഉപകാരപ്രദമായിരിക്കും. നിരവധി പേര്‍ക്ക് ഇതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

ഹൈ ത്രൂപുട്ട് പ്രോട്ടമിക്‌സിന്‍റെ സഹായത്തോടെ ഇത്തരം ഹൃദയ സംബന്ധമായ രോഗങ്ങള്‍ വേഗത്തില്‍ പ്രവചിക്കാന്‍ സാധിക്കും. എന്നാല്‍ ത്രൂപുട്ട് പ്രോട്ടിമികിസിന്‍റെ സഹായത്തോടെ പ്രവചനങ്ങളെല്ലാം സാധ്യമാകുമെങ്കിലും രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ വ്യക്തമായ ശാസ്‌ത്രീയ തെളിവുകള്‍ ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശാസ്‌ത്രജ്ഞര്‍ പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ചത് (National Institutes Of Health In America).

എന്താണ് ത്രൂപുട്ട് (What Is Throughput Proteomics): ഒരു സിസ്റ്റത്തിന് ഒരു നിശ്ചിത സമയത്തിനുള്ളില്‍ എത്ര യൂണിറ്റ് വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ കഴിയും എന്നതിന്‍റെ അളവാണ് ത്രൂപുട്ട്. കമ്പ്യൂട്ടറിലും നെറ്റ്‌വര്‍ക്ക് സിസ്റ്റങ്ങളിലുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു സിസ്റ്റത്തില്‍ ഒരു ജോലി പൂര്‍ത്തിയാകുന്നതിന്‍റെ വേഗത ഇത്തരം ത്രൂപുട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും.

പുതിയ പദ്ധതി വികസിപ്പിക്കാനായി 1351 പേരിലാണ് ശാസ്‌ത്രജ്ഞര്‍ പഠനം നടത്തിയത്. 7,289 പ്ലാസ്‌മ പ്രോട്ടീനുകളെ (Plasma Protein) കുറിച്ചും പഠനം നടത്തി. തുടര്‍ന്നാണ് പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ചത്.

ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനങ്ങളില്‍ 38 പ്രോട്ടീനുകളാണ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കണ്ടെത്തി. ഇത്തരം രീതിയിലുള്ള പരിശോധനകളിലൂടെ വേഗത്തില്‍ രോഗത്തെ തിരിച്ചറിയാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിക്കും. തുടര്‍ന്ന് രോഗത്തിന്‍റെ തീവ്രത അടിസ്ഥാനപ്പെടുത്തി ഹൃദയം മാറ്റിവയ്‌ക്കല്‍ ശാസ്‌ത്രക്രിയ അടക്കമുള്ള ചികിത്സ രീതികള്‍ സ്വീകരിക്കാനാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Also Read: മര്യാദയ്ക്ക് ഉറങ്ങിക്കോ, ഇല്ലെങ്കില്‍ പണി കിട്ടും; ഉറക്കമില്ലെങ്കില്‍ ഓര്‍മ പാളും, അറിയാം വിശദമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.