ETV Bharat / sukhibhava

ഇന്ന് ലോക മാനസികാരോഗ്യ ദിനം ; മഹാമാരിയെ അതിജീവിക്കാം മനക്കരുത്തോടെ

മാനസികാരോഗ്യത്തിനായി ഇതിനകം നിലവിലുള്ള സംവിധാനങ്ങൾ പുനപ്പ രിശോധിക്കാനും മാനസിക ക്ഷേമത്തിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാനും ഈ ദിനം അവസരമൊരുക്കുന്നു.

october 10th world mental health day  world mental health day  ഇന്ന് ലോക മാനസികാരോഗ്യ ദിനം  ലോക മാനസികാരോഗ്യ ദിനം  ഒക്‌ടോബർ പത്ത്  Mental Health in an Unequal World  അതുല്യമായ ലോകത്തിലെ മാനസികാരോഗ്യം  അസമമായ ലോകത്തിലെ മാനസികാരോഗ്യം  മാനസികാരോഗ്യം  എംഎച്ച്സിഎ 2017  WHO  MHCA  MHCA 2017
october 10th world mental health day
author img

By

Published : Oct 10, 2021, 12:10 PM IST

ഒക്‌ടോബർ പത്ത്, ലോക മാനസികാരോഗ്യ ദിനമാണ് (World Mental Health Day). ലോകരാഷ്‌ട്രങ്ങൾ മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ 'അതുല്യമായ ലോകത്തിലെ മാനസികാരോഗ്യം' (Mental Health in an Unequal World) എന്നതാണ് ഈ വർഷത്തെ പ്രമേയം.

മാനസികാരോഗ്യത്തിനായി ഇതിനകം നിലവിലുള്ള സംവിധാനങ്ങൾ പുനപ്പരിശോധിക്കാനും മാനസിക ക്ഷേമത്തിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാനും ഈ ദിനം അവസരമൊരുക്കുന്നു.

എന്താണ് മാനസികാരോഗ്യം?

ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തലിൽ മാനസികാരോഗ്യമെന്നാൽ 'ഒരു വ്യക്തി തന്‍റെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനസംഘര്‍ഷങ്ങളെ അതിജീവിക്കുക, നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുക, ഇങ്ങനെ തന്‍റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകള്‍ നല്‍കുക എന്നതാണ്.'

ലോകത്ത് ഏകദേശം ലക്ഷം കോടി ആളുകൾക്ക് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾക്ക് മാനസികാരോഗ്യ ഇടപെടലുകളും പരിചരണവും ആവശ്യമാണ്. എന്നിരുന്നാലും ഇത്തരം സേവനങ്ങളുടെ ആവശ്യകതയും അത് നൽകുന്നതിന്‍റെ തോതും തമ്മിലുള്ള അന്തരം ഗണ്യമായി നിലനിൽക്കുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങളിൽ താരതമ്യേന വളരെ കുറച്ചുപേർക്ക് മാത്രമാണ് ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നത് എന്നതാണ് വാസ്‌തവം. മാനസികാരോഗ്യത്തെ കുറിച്ച് വേണ്ടത്ര പ്രചാരണം ഇല്ലാത്തതാണ് ഇതിന് കാരണം.

കൊവിഡ് മഹാമാരി കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറിയിരുന്നു. ആശുപത്രികൾ കൊവിഡ് രോഗികളാൽ നിറഞ്ഞപ്പോൾ മാനസികരോഗ ചികിത്സയുൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ തടസപ്പെട്ടതും ജനങ്ങളെ വളരേയെറെ ബാധിച്ചു.

വീട്ടിലിരുന്നുകൊണ്ടുള്ള ഓഫിസ് ജോലി, വരുമാനമില്ലായ്‌മ മൂലമുള്ള ഉത്കണ്‌ഠ, ഓൺലൈൻ പഠനം, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ശാരീരിക സമ്പർക്കത്തിന്‍റെ അഭാവം എന്നിവ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ദുർബലരാക്കി. യുവാക്കളുടെ ഉത്‌പാദനക്ഷമത കുറയുന്നതിനും പകർച്ചവ്യാധി കാലഘട്ടം കാരണമായി മാറി. നിരവധിപേർ ഏകാന്തത ഒഴിവാക്കുന്നതിന് ലഹരി വസ്‌തുക്കളിൽ അഭയം പ്രാപിച്ചു.

സ്‌ത്രീകൾക്കെതിരായ അക്രമവും ഈ കാലയളവിൽ ഏറെ വർധിച്ചു. പങ്കാളികളിൽ നിന്ന് ദുരിതമനുഭവിക്കേണ്ടിവന്ന സ്‌ത്രീകളുടെ എണ്ണത്തിൽ 15-30% വർധനയുണ്ടായതായി നിരവധി രാജ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മഹാമാരി ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം നൽകുമ്പോൾ അത് വ്യക്തികൾക്കിടയിൽ ആക്രമണ മനോഭാവം ഉളവാക്കുന്നു. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും ഒറ്റപ്പെടലുമെല്ലാം ഗാർഹിക പീഡനങ്ങൾ വ്യാപകമാക്കുന്നതിനുള്ള ഘടകങ്ങളായി മാറി.

കൊവിഡിന്‍റെ ആദ്യഘട്ടം മുതൽ വലിയ അളവിലാണ് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ആത്മഹത്യാവാർത്തകൾ വൻതോതിൽ മാധ്യമശ്രദ്ധ നേടിയതോടെ ഇത്തരം പ്രവണതകളുള്ള വ്യക്തികളെ നേരത്തേ തിരിച്ചറിയാനും അവബോധം സൃഷ്‌ടിക്കാനും സാധിച്ചു.

അതിനാൽ നേരത്തെയുള്ള തിരിച്ചറിവും ചികിത്സയും കൊവിഡിന് ശേഷമുള്ള മാനസികരോഗം ഉൾക്കൊള്ളാൻ സഹായിച്ചേക്കാം. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വർധിച്ചതോ പുതിയതോ ആയ മദ്യപാനശീലം, പ്രകോപനപരമായ പെരുമാറ്റം, ജീവിക്കാൻ യോഗ്യനല്ലെന്ന് സ്വയം തോന്നൽ, പ്രിയപ്പെട്ടവരുടെ മരണം മൂലമുണ്ടാകുന്ന നിരാശ, സാമൂഹത്തിൽ നിന്നുള്ള പിൻവലിയൽ തുടങ്ങിയ അടയാളങ്ങൾ നേരത്തേ മനസിലാക്കി സഹായം എത്തിക്കാൻ ശ്രമിക്കണം.

എംഎച്ച്സിഎ 2017

'അതുല്യമായ ലോകത്തിലെ മാനസികാരോഗ്യം' എന്നതുതന്നെയാണ് 2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമം (MHCA) അതിന്‍റെ വ്യവസ്ഥകളിലൂടെ നേടാൻ ശ്രമിച്ചത്. എല്ലാവർക്കും മാനസികാരോഗ്യസംരക്ഷണവും സേവനങ്ങളും ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമം ലക്ഷ്യം വയ്‌ക്കുന്നത്.

സേവനങ്ങൾ ലഭ്യമാകാത്ത പക്ഷം വ്യക്തികൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് നഷ്‌ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്. ആംബുലൻസ് സേവനങ്ങൾ ഉൾപ്പടെ മറ്റേത് രോഗികൾക്കും ലഭ്യമാകുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിനും മാനസികരോഗങ്ങൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനും ഈ നിയമത്തിൽ വ്യവസ്ഥകളുണ്ട്.

എന്തൊക്കെ ചെയ്യാം?

കുട്ടികളുടെ കാര്യത്തിൽ, ഇത്തരം സാഹചര്യങ്ങളെ മാതാപിതാക്കൾ ശാന്തമായും ബുദ്ധിപരമായും വേണം കൈകാര്യം ചെയ്യാൻ. കുട്ടികളുടെ എല്ലാ സംശയങ്ങൾക്കും പരമാവധി മറുപടി നൽകാൻ ശ്രമിക്കുക. അവർ വീട്ടിൽ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. വീടിനുള്ളിൽ തന്നെ ചെയ്യാൻ കഴിയുന്ന കായിക വിനോദങ്ങളിലും മറ്റ് ആരോഗ്യകരമായ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുക.

അതോടൊപ്പം തന്നെ കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുന്ന ഒരു ഹോം ഷെഡ്യൂൾ വികസിപ്പിക്കാവുന്നതാണ്. പരമാവധി കുട്ടികളോടൊപ്പം രക്ഷിതാക്കൾ സമയം ചെലവഴിക്കുന്നതും അവരുടെ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.

മുതിർന്നവരാകട്ടെ, ഒരു പതിവ് ദിനചര്യ ശീലമാക്കുന്നത് നല്ലതാണ്. കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം എന്നിവ ശീലമാക്കാം. സ്വയം ഇഷ്‌ടപ്പെട്ട പ്രവർത്തനങ്ങളിൽ പരമാവധി വ്യാപൃതരാകാൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കുക.

മാനസികാരോഗ്യം എന്നത് പ്രായ-ലിംഗഭേദമന്യേ ഏവരും ഒരുപോലെ ശ്രദ്ധിക്കേണ്ട വിഷയമാണ്. ഓർക്കുക, നേരത്തെയുള്ള തിരിച്ചറിവും ചികിത്സയും ഒരു ജീവൻ രക്ഷിച്ചേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.