ETV Bharat / sukhibhava

Meniere's Disease മെനിയേഴ്‌സ് രോഗത്തെ എങ്ങനെ മനസിലാക്കാം: രോഗകാരണങ്ങളും, ലക്ഷണങ്ങളും, മുൻകരുതലുകളും ചികിത്സകളും - കേള്‍വിക്കുറവ്

Meniere's Disease: Causes, Symptoms, Precautions and Treatments : എൻഡോ-ലിംഫറ്റിക് ഹൈഡ്രോപ്‌സ് അഥവാ മെനിയേഴ്‌സ് രോഗം എന്നത് എൻഡോലിംഫില്‍റെ ദ്രാവകത്തിന്‍റെ അളവ് അമിതമായി വർദ്ധിക്കുന്നതാണ്.

Menieres Disease  Causes  Symptoms  Precautions and Treatments  മെനിയേഴ്‌സ് രോഗത്തെ എങ്ങനെ മനസിലാക്കാം  രോഗ കാരണങ്ങളും ലക്ഷണങ്ങളും  മുൻകരുതലുകളും ചികിത്സകളും  എൻഡോ ലിംഫറ്റിക് ഹൈഡ്രോപ്‌സ്  Endo lymphatic hydrops  എൻഡോലിംഫ്  Endolymph  ആന്തരിക ചെവിയെ ബാധിക്കുന്ന രോഗമാണ് മെനിയേഴ്‌സ്  Menieres is a disease that affects the inner ear  കേള്‍വിക്കുറവ്  Hearing loss
Meniere's Disease
author img

By ETV Bharat Kerala Team

Published : Sep 10, 2023, 8:39 PM IST

ഹൈദരാബാദ്: ആന്തരിക ചെവിയെ ബാധിക്കുന്ന രോഗമാണ് മെനിയേഴ്‌സ്. ഇത് വർധിച്ച ആന്തരിക ചെവി സമ്മർദമോ തടസ്സങ്ങളോ ആണ്. കേള്‍വിക്കുറവ്, തലകറക്കം തുടങ്ങിയവയാണ് രോഗ ബാധിതരില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍. മെനിയേഴ്‌സ് രോഗത്തിന്‍റെ ഫലമായി കേൾവിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാത്രമല്ല അതിന് പുറമെ തലച്ചോറ്, കണ്ണുകൾ, മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡികളെയും ഇത് ബാധിക്കുന്നു.

കാരണങ്ങളും ലക്ഷണങ്ങളും: എൻഡോ-ലിംഫറ്റിക് ഹൈഡ്രോപ്സ് അഥവ മെനിയേഴ്‌സ്‌ രോഗം എന്നത് എൻഡോലിംഫിന്‍റെ ദ്രാവകത്തിന്‍റെ അളവ് അമിതമായി വർധിക്കുന്നതാണ്. ഇത് ഒരു വിട്ടുമാറാത്ത രോഗമാണ്, അതിന്‍റെ പൂർണ്ണമായ ചികിത്സ സാധാരണയായി സാധ്യമല്ല എന്ന് ചണ്ഡീഗഡിൽ നിന്നുള്ള ചെവി, മൂക്ക്, തൊണ്ട രോഗ വിദഗ്ധനായ ഡോ. സുഖ്ബീർ സിങ് പറയുന്നു.

ട്രോമ, വൈറൽ അണുബാധകൾ, ദുർബലമായ പ്രതിരോധശേഷി, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, ചെവിയിലെ തടസ്സങ്ങൾ, അസാധാരണമായ ചെവി ഘടനകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് മെനിയേഴ്സ് രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ.

രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ സാധാരണയായി രോഗിക്ക് പെട്ടെന്ന് തലകറക്കം മുതലായ ലക്ഷണങ്ങള്‍ ഉണ്ടാകാൻ തുടങ്ങുന്നു. ഒപ്പം ചെവി അടഞ്ഞതായോ ചെവിയിൽ സമ്മർദ്ദമോ അനുഭവപ്പെടുന്നു. അതേ സമയം ഈ അവസ്ഥയിൽ ടിന്നിടസ് അല്ലെങ്കിൽ ചെവിയിൽ മുഴങ്ങൽ എന്നിവയ്‌ക്കൊപ്പം രോഗബാധികര്‍ക്ക് ചിലപ്പോൾ കേൾവി പ്രശ്‌നങ്ങൾ പോലുള്ള തകരാറുകളും ഉണ്ടാകാറുണ്ട്. ഇത് രോഗത്തിന്‍റെ തീവ്രതയനുസരിച്ച് കൂടുതലോ കുറവോ ആകാമെന്നാണ് രോഗലക്ഷണങ്ങളെക്കുറിച്ച് ഡോ. സുഖ്ബീർ സിങ് പറയുന്നത്.

രോഗം ഗുരുതരമായി മാറുമ്പോൾ കേൾവിശക്തി കുറയുകയും ശബ്‌ദത്തോടുള്ള സംവേദനക്ഷമത വർധിക്കുകയും ചെയ്യും. ഇത് ഹൈപ്പർഅക്യൂസിസ് പോലുള്ള സങ്കീർണമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതുകൂടാതെ പ്രശ്‌നത്തിന്‍റെ തീവ്രത വർധിക്കുകയാണെങ്കിൽ രോഗബാധിതരുടെ ബാലൻസില്‍ പ്രശ്നങ്ങള്‍ വരാം. അതായത് ഒരു കാരണവുമില്ലാതെ അയാൾ പെട്ടെന്ന് വീഴാം. ഛർദ്ദി, അമിതമായ വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളും രോഗികൾക്ക് അനുഭവപ്പെടാം.

ചികിത്സയും രോഗനിർണയവും: രോഗലക്ഷണങ്ങളുടെയും ഫലങ്ങളുടെയും തീവ്രതയെ ആശ്രയിച്ചു കൊണ്ട് ശ്രവണശേഷി പരിശോധിക്കുന്നതിനും ടിന്നിടസിന്‍റെ തീവ്രത പരിശോധിക്കുന്നതിനും ബോഡി ബാലൻസ് പ്രശ്നങ്ങൾ എന്നിവയുള്‍പ്പെടെ മെനിയേഴ്സ് രോഗം പരിശോധിക്കുന്നതിനായി നിരവധി പരിശോധനകൾ നടത്തുന്നു. ഈ പരിശോധനകളിൽ ECOCHG, ഓഡിയോമെട്രി, വീഡിയോനിസ്റ്റാഗ്മോഗ്രാഫി, ഇലക്ട്രോകോക്ലിയോഗ്രഫി, പോസ്റ്റുറോഗ്രാഫി എന്നിവയും രക്തപരിശോധനകൾ, സിടി സ്കാനുകൾ, എംആർഐ സ്കാനുകൾ എന്നിവയും ഉൾപ്പെടുന്നു.

മെനിയേർസ് രോഗത്തിന്‍റെ ചികിത്സയിൽ ഡിസോർഡർ മാനേജ്മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് എൻഡോലിംഫിന്‍റെ ഉത്പാദനം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇതിനായി, രോഗികളോട് അവരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനും കഫീൻ, ഉപ്പ്, മദ്യം, ചോക്കലേറ്റ്, എംഎസ്ജി എന്നിവ ഒഴിവാക്കാനും അവശ്യമായ കുത്തിവയ്പ്പുകളും മരുന്നുകളും സ്വീകരിക്കാനും നിർദേശിക്കുന്നു. കൂടാതെ, സന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതിനും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും പ്രത്യേക ചികിത്സകളും ബാലൻസ് പരിശീലനവും ശുപാർശ ചെയ്തേക്കാം. അഗാധമായ കേൾവിക്കുറവ് അനുഭവിക്കുന്നവർക്ക് ശ്രവണ സഹായികളോ ഉപകരണങ്ങളോ ഉപയോഗിക്കാവുന്നതാണ് ആശ്വാസമില്ലാത്തപക്ഷം ശസ്ത്രക്രിയ ചെയാവുന്നതാണ്.

മുൻകരുതലുകൾ

വിട്ടുമാറാത്ത രോഗത്തെ നേരിടാൻ ചില പ്രധാന മുൻകരുതലുകൾ ഡോക്‌ടർ സുഖ്ബീർ നിർദ്ദേശിക്കുന്നു.

  • പോഷകസമൃദ്ധവും പുതിയതുമായ ഭക്ഷണം കഴിക്കുക
  • ജങ്ക് ഫുഡ് ഒഴിവാക്കുക
  • വെള്ളം ധാരാളം കുടിക്കുക
  • വെർട്ടിഗോ എപ്പിസോഡുകൾക്ക് ശേഷം മതിയായ ഇടവേളകൾ എടുക്കുക
  • സമ്മര്‍ദം നിയന്ത്രിക്കുക
  • സീസണൽ അണുബാധകളും അലർജികളും കഴിയുന്നത്ര ഒഴിവാക്കുക
  • ലക്ഷണങ്ങളെ അവഗണിക്കരുത്
  • ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ ഉടനടി മെഡിക്കൽ കൺസൾട്ടേഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.