ETV Bharat / sukhibhava

കൊവിഡ് ഭേദമായ എട്ട് രോഗികളിൽ ഒരാൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ: ലാൻസെറ്റ് പഠനം

കൊവിഡ് ഭേദമായ എട്ട് രോഗികളിൽ ഒരാൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകുന്നു എന്ന് ലാൻസെറ്റ് പഠന റിപ്പോർട്ട്.

post covid symptoms  long covid symptoms  covid lancet report  ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ  കൊവിഡ് ലാൻസെറ്റ് പഠനം  പോസ്‌റ്റ് കൊവിഡ് ലക്ഷണങ്ങൾ  covid 19  കൊവിഡ് 19
കൊവിഡ് ഭേദമായ എട്ട് രോഗികളിൽ ഒരാൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ: ലാൻസെറ്റ് പഠനം
author img

By

Published : Aug 5, 2022, 4:03 PM IST

ലണ്ടൻ: കൊവിഡ് മഹാമാരി മനുഷ്യരാശിയെ പിടിച്ച് കുലുക്കിയിട്ട് മൂന്ന് വർഷം ആകുന്നു. എന്നിട്ടും നാം ഇപ്പോഴും കൊവിഡുമായുള്ള പോരാട്ടത്തിലാണ്. കൊവിഡ് 19 ഭേദമായ ശേഷം പലരിലും വിവിധ തരത്തിലുള്ള ആരോ​ഗ്യപ്രശ്‌നങ്ങൾ കണ്ട് വരുന്നുണ്ട്.

കൊവിഡ് ബാധിച്ച എട്ട് രോഗികളിൽ ഒരാൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകുന്നു എന്ന് 'ലാൻസെറ്റ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. രോ​ഗം ഭേദമായവരിൽ കാണുന്ന പ്രശ്‌നങ്ങൾ ഏതാനും ആഴ്‌ചകളോ മാസങ്ങളോ അല്ലെങ്കിൽ ഏതാനും വർഷങ്ങളോ നിലനിൽക്കാം. മൂന്ന് മാസത്തിന് ശേഷവും ഈ ലക്ഷണങ്ങളുടെ തീവ്രത കുറയുന്നില്ല.

'ലോങ് കൊവിഡ്' എന്നാണ് ഈ പ്രശ്‌നങ്ങളെ പൊതുവായി പറയുന്നത്. കോവിഡാനന്തര രോഗ ലക്ഷണൾ പലരിലും ഗുരുതരമായ അവസ്ഥയിൽ കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി. കൊവിഡ് ഭേദമായതിന് ശേഷവും രോഗികളായിരുന്നവരെ വിട്ടുമാറാതെ പിടിക്കുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങളാണ് 'ലോങ് കൊവിഡ്'.

നെഞ്ചുവേദന, ക്ഷീണം, പേശിവേദന, ഉറക്കക്കുറവ്, ശ്വാസതടസം, നീർവീക്കം, ഓർമക്കുറവ്, കൈകാലുകളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കണ്ടതെന്നും ​ഗവേഷകർ വ്യക്തമാക്കി. ആളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലും ജീവിത നിലവാരത്തിലും ജോലി ചെയ്യാനുള്ള ശേഷിയിലും കാര്യമായ സ്വാധീനം ഈ പ്രശ്‌നങ്ങൾ കാര്യമായി ബാധിക്കുന്നുണ്ട്.

76,422 ആളുകളിലാണ് പഠനം നടത്തിയത്. അതിൽ 4,231 (5.5 ശതമാനം) പേർക്ക് കൊവിഡ് ബാധിച്ചതാണ്. രോഗം വന്നിട്ടില്ലാത്ത 8,462 ആളുകളും പഠനത്തിൽ പങ്കാളികളായി. 12.7 ശതമാനം രോഗികളിൽ കൊവിഡ് ഭേദമായി. മൂന്ന് മാസത്തിന് ശേഷം ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.