ഹൈദരാബാദ്: ഉറക്കക്കുറവ് ശാരീരിക അസ്വസ്ഥകള്‍ക്ക് മാത്രമല്ല ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരത്തില്‍ നീണ്ട നാളത്തെ ഉറക്കക്കുറവ് ക്യാന്‍സറിന് കാരണമാകുമോ എന്ന സംശയങ്ങളും പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. മാത്രമല്ല ക്യാന്‍സര്‍ ബാധിതരിലെ ഉറക്കക്കുറവ് അപകടങ്ങള്‍ വരുത്തിവയ്‌ക്കുമോ എന്ന ചോദ്യമുയര്‍ത്തുന്ന ആളുകളും ഏറെയാണ്. ഇതിനെല്ലാം വ്യക്തമായൊരു ഉത്തരം നല്‍കുകയാണ് നിലവില്‍ പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട്.
ഉറക്കവും അര്‍ബുദവും പലരീതിയിലായി പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ദീർഘനാളത്തെ ഉറക്കക്കുറവുകള്‍ ചില അര്‍ബുധങ്ങളുടെ സാധ്യത ഉയർത്തിയേക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇനി അര്‍ബുധ ബാധിതരെ പരിഗണിച്ചാല്‍ ഇവര്‍ക്ക് ചികിത്സയ്‌ക്കിടെ നല്ലരീതിയില്‍ ഉറക്കം ലഭിക്കാറില്ല. ഇത് അവരുടെ രോഗാവസ്ഥയെ നേരിട്ട് ബാധിക്കുകയും ചെയ്യും. മാത്രമല്ല ക്യാന്‍സറിനെ അതിജീവിച്ചവരെ സംബന്ധിച്ച് ഈ ഉറക്കക്കുറവ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതകളും വളരെ വലുതാണ്.
പഠനത്തിലെന്ത്: ഞങ്ങളുടെ പഠനത്തില്‍ ക്യാൻസറിനെ അതിജീവിച്ചവരിൽ നാലിൽ ഒരാൾക്ക് ഉറക്കക്കുറവും ഉറങ്ങാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോൺസ് ഹോപ്കിൻസ് കിമ്മൽ കാൻസർ സെന്ററിലെ കാൻസർ വിദഗ്‌ധ ഡോ.കാതറിൻ റൂബിൾ അറിയിച്ചു. അർബുദത്തെ അതിജീവിച്ചവരുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നതുവഴി സ്‌കൂളിലും ജോലിസ്ഥലത്തും ജീവിതത്തിലുടനീളവും മികച്ച മുന്നേറ്റം നടത്താൻ അവരെ സഹായിച്ചേക്കാമെന്നും അവര്‍ വ്യക്തമാക്കി.
- നീണ്ട ജോലി ഷിഫ്‌റ്റുകള്‍ ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. അതായത് ഉറക്കം ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ബയോളജിക്കല്‍ ക്ലോക്കിലെ തകരാറുകള്‍, സ്‌തനം, വന്‍കുടല്‍, അണ്ഡാശയം, മൂത്രസഞ്ചി എന്നിവിടങ്ങളിലെ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കും. ഉദാഹരണത്തിന് വര്‍ഷങ്ങളോളം രാത്രി ഷിഫ്‌റ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിന് വേണ്ട പ്രകാശത്തിന്‍റെ അഭാവമുണ്ടാവുകയും, ഇതുവഴി മെലാറ്റോണിന്‍റെ അളവ് കുറഞ്ഞ് ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതായും പഠനം പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാമ്മോഗ്രാം ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്‌റ്റുകളും, കുടലിലെയും, മൂത്രസഞ്ചിയിലെയും അര്‍ബുദം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ടെസ്‌റ്റുകളും നടത്തി രോഗനിര്‍ണയവും അതിനനുസരിച്ച് ചികിത്സയും ആരംഭിക്കാവുന്നതാണെന്ന് ഡോ. കാതറിന്‍ റൂബിള്‍ അറിയിച്ചു.
- കാൻസർ ചികിത്സയ്ക്കിടെയുള്ള ഉത്കണ്ഠ, വിഷാദം, ആഴത്തിലുള്ള ക്ഷീണം, ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, രാത്രിയിലെ വിയർപ്പ്, വേദന എന്നിവയെല്ലാം ഉറക്കക്കുറവിന് കാരണമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഉറക്കമില്ലായ്മയെക്കുറിച്ച് ഡോക്‌ടറോട് പറയേണ്ടതുണ്ട്.
അങ്ങനെയെങ്കില്‍ റിലാക്സേഷൻ ടെക്നിക്കുകളും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ഇത് മറികടക്കാന്‍ സഹായകമാവും. മാത്രമല്ല ഉറങ്ങുന്ന സമയത്തിലും ഉണരുന്ന സമയത്തിലും ഒരു സ്ഥിരത പാലിക്കുന്നതും ഉപകാരപ്പെടും. മാത്രമല്ല ആഹാരത്തില്‍ കഫീൻ പരിമിതപ്പെടുത്താനും പകല്‍ സമയം പുറമെയുള്ള സൂര്യപ്രകാശം കൊള്ളുന്നതും ബോഡി ക്ലോക്ക് പൂര്‍വസ്ഥിതിയിലാകാന്‍ സഹായകവുമാകും.
ശ്വാസതടസവും ഉറക്കവും: മാത്രമല്ല മുമ്പ് അര്‍ബുദ ബാധിതരായ 19 ശതമാനം ആളുകളിലും ഉച്ചത്തിലുള്ള കൂര്‍ക്കംവലിയില്‍ നിന്നും ഉറക്കത്തിനിടെയുള്ള ശ്വാസതടസത്തിന് കാരണമായിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്‌കിന്‍സില്‍ നിന്നുള്ള ഗവേഷക സംഘം പഠനത്തില്‍ പറയുന്നു. ക്യാന്‍സര്‍ ബാധിതരായ കുട്ടികളിലേക്കെത്തുമ്പോള്‍ ഇത് ശരാശരി ആരോഗ്യവാനായ കുട്ടിയെക്കാള്‍ അഞ്ചിരട്ടി വരെ കൂടുതലായി കണ്ടുവരാറുണ്ടെന്നും. ഇതുമൂലമുണ്ടാവുന്ന ഉറക്കക്കുറവും പ്രശ്‌നങ്ങളും പ്രായപൂര്‍ത്തിയാവുന്നത് വരെ നീളാറുണ്ടെന്നും പഠനം അടിവരയിടുന്നു.