തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവും ജാഗ്രതയുമെല്ലാം താളം തെറ്റി തന്നെ. അടുത്തിടെയായി പൊതുയിടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. കൊവിഡ് കണക്കുകളിലും ഈ അലംഭാവം വ്യക്തമാകുന്നുണ്ട്.
സെപ്‌റ്റംബർ മാസത്തില്‍ മാത്രം കേരളത്തില്‍ അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 49,365 പേര്‍ കഴിഞ്ഞ ഒരു മാസം കൊവിഡ് പോസിറ്റീവായി. പകര്‍ച്ച പനിയുള്‍പ്പടെ സജീവമായ സമയമായതിനാലും ലക്ഷണങ്ങള്‍ കാര്യമായി പ്രകടിപ്പിക്കാത്തതിനാലും ഇതിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.
സെപ്‌റ്റംബർ മാസത്തില്‍ എല്ലാ ദിവസവും ആയിരത്തിന് മുകളിലായിരുന്നു കൊവിഡ് കേസുകള്‍. ഓണക്കാലം കഴിഞ്ഞതോടെ ഇത് രണ്ടായിരത്തിന് മുകളിലെത്തുകയും ചെയ്‌തിരുന്നു. കൊവിഡ് ബാധിച്ച് 383 മരണങ്ങളും കഴിഞ്ഞ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
തീയതി | കൊവിഡ് കേസുകള്‍ | മരണം |
സെപ്‌റ്റംബർ 1 | 1,283 | 11 |
സെപ്‌റ്റംബർ 2 | 1,416 | 5 |
സെപ്‌റ്റംബർ 3 | 1,306 | 7 |
സെപ്‌റ്റംബർ 4 | 1,142 | 2 |
സെപ്‌റ്റംബർ 5 | 1,154 | 5 |
സെപ്‌റ്റംബർ 6 | 1,687 | 12 |
സെപ്‌റ്റംബർ 7 | 1,629 | 15 |
സെപ്‌റ്റംബർ 8 | 1,154 | 2 |
സെപ്‌റ്റംബർ 9 | 1,138 | 1 |
സെപ്‌റ്റംബർ 10 | 1,897 | 1 |
സെപ്‌റ്റംബർ 11 | 1,766 | 2 |
സെപ്‌റ്റംബർ 12 | 1,651 | 15 |
സെപ്‌റ്റംബർ 13 | 2,549 | 18 |
സെപ്‌റ്റംബർ 14 | 2,427 | 2 |
സെപ്‌റ്റംബർ 15 | 2,211 | 11 |
സെപ്‌റ്റംബർ 16 | 2,211 | 14 |
സെപ്‌റ്റംബർ 17 | 2,050 | 8 |
സെപ്‌റ്റംബർ 18 | 1,821 | 3 |
സെപ്‌റ്റംബർ 19 | 1,495 | 20 |
സെപ്‌റ്റംബർ 20 | 2,088 | 13 |
സെപ്‌റ്റംബർ 21 | 2,300 | 8 |
സെപ്‌റ്റംബർ 22 | 1,806 | 7 |
സെപ്‌റ്റംബർ 23 | 1,885 | 17 |
സെപ്‌റ്റംബർ 24 | 1,448 | 14 |
സെപ്‌റ്റംബർ 25 | 1,223 | 16 |
സെപ്‌റ്റംബർ 26 | 1,145 | 14 |
സെപ്‌റ്റംബർ 27 | 1,598 | 16 |
സെപ്‌റ്റംബർ 28 | 1,445 | 4 |
സെപ്‌റ്റംബർ 29 | 1,325 | 13 |
സെപ്‌റ്റംബർ 30 | 1,115 | 14 |
ഈ കണക്കുകളില്‍ ഓണക്കാലം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചത് വ്യക്തമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും കൊവിഡ് ബാധിച്ചാലും അപകടകരമായ ബുദ്ധിമുട്ടുകളില്ലാത്തതുമാണ് ജനങ്ങള്‍ ഇതിനെ ലാഘവത്തോടെ സമീപിക്കുന്നതെന്നാണ് വിലയിരുത്തല്‍.