ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് മാനസികാരോഗ്യം. ലോക്ക്ഡൗൺ കാലം പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായി. ഇതിലൊന്നാണ് പാനിക് അറ്റാക്ക്. ഒരു വ്യക്തിയിൽ അമിതമായ ഭയം അല്ലെങ്കിൽ സമ്മർദ്ദം അനുഭവപ്പെടുന്നത് ഒരു സാധാരണ കാര്യമായി തള്ളിക്കളയാനാവില്ല. അന്താരാഷ്ട്ര പാനിക് അറ്റാക്ക് ദിനമായ ഇന്ന് ഇങ്ങനെയുള്ള ആളുകളെ കണ്ടെത്തി അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവയെല്ലാം മറ്റ് രോഗങ്ങൾക്ക് കാരണമായേക്കാം.
ലക്ഷണങ്ങൾ
- ഹൃദയമിടിപ്പ്
- വിയർക്കുക
- നെഞ്ചുവേദന
- ഛർദ്ദി
- വയറുവേദന
- തലവേദന
- ശ്വാസതടസം
- മരണഭയം
എങ്ങനെ പ്രതിരോധിക്കാം
- വ്യായാമം
ദിവസവും വ്യായാമം ചെയ്യുക. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കും.
- പ്രാണായാമം
നിങ്ങളുടെ ദൈനംദിന ജീവിതചര്യയിൽ പ്രാണായാമം പരിശീലിക്കുക
- ചിട്ടയായ ഭക്ഷണരീതി
നിങ്ങളുടെ ദൈനംദിന ഭക്ഷണരീതിയിൽ അതീവ ശ്രദ്ധ പുലർത്തുക. കഫീൻ, പഞ്ചസാര, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി), മദ്യം, പുകയില എന്നിവ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക.
- സഹായം തേടുക
സുഹൃത്തുമായോ കുടുംബാംഗവുമായോ പ്രശ്നങ്ങൾ സംസാരിക്കുക. ഇത് ഒരു പരിധി വരെ മാനസിക സമ്മർദങ്ങൾ കുറച്ചേക്കാം.