തീയതി: 19-12-2023 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തീയതി: ധനു ശുക്ല സപ്തമി
നക്ഷത്രം: പൂരൂരുട്ടാതി
അമൃതകാലം: 12:21pm മുതല്‍ 01:47pm വരെ
വര്‍ജ്യം: 06:15pm മുതല്‍ 07:50pm വരെ
ദുര്‍ മുഹൂര്‍ത്തം:08:59 AM മുതല്‍ 09:47 AM വരെയും 12:11pm മുതല്‍ 12:59 pm വരെയും
രാഹുകാലം:15:13pm മുതല്‍ 16:40pm വരെ
സൂര്യോദയം:06:35:00 AM
സൂര്യാസ്തമയം:06:06:00 PM
ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രാഭാതത്തിൽ. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു.
കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്നങ്ങൾ കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല.
തുലാം: ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും.
വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി, കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ കാണും.
ധനു: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.
മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം - ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് കാട്ടിത്തരും.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമാണ്. ആത്മീയതയിലുള്ള താല്പര്യം ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും.
മീനം: നിങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച് അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ഒരു ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചയ്ക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും.
മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയമാണ്. സാമൂഹികമായി, നിങ്ങൾ അന്തസ്സും പ്രശസ്തിയും ഉയർത്തും. നിങ്ങളുടെ കച്ചവടവും തഴച്ചുവളരും. ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക്, അത് അവസാനിച്ചതായി തോന്നും. വിവാഹമണി ഉടൻ മുഴങ്ങും.
ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.
മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ താല്പര്യങ്ങളിൽ ആയിരിക്കും നിങ്ങൾ സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ദിവസം ഉചിതമാണ്.
കര്‍ക്കടകം: സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നതുകൊണ്ട്, കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനശ്ശാസ്ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസ്സിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ്, അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസ്സിലാക്കുക.