ETV Bharat / sukhibhava

ചിറ്റമൃതിന്‍റെ ഔഷധ ഗുണങ്ങൾ

author img

By

Published : Jul 9, 2020, 10:06 PM IST

ചിറ്റമൃതിന്‍റെ തണ്ടിനാണ് ഔഷധ ഗുണങ്ങൾ ഏറെയും. വേരും ഔഷധമായി ഉപയോഗിക്കുന്നു. ചിറ്റമൃതിന് സംസ്കൃതത്തിൽ ഗുഡൂചി, അമൃതവള്ളി എന്നും പേരുണ്ട്.

ചിറ്റമൃത്  ഔഷധ സസ്യം  ആയുര്‍വേദ മരുന്ന്  ഔഷധ ഗുണങ്ങൾ  Giloy  The National Herb Of India
ചിറ്റമൃതിന്‍റെ ഔഷധ ഗുണങ്ങൾ

നമ്മുടെ നാട്ടില്‍ ആയുര്‍വേദ ചികിത്സകൾക്ക് ക്രമേണ ജനപ്രീതി വര്‍ധിച്ചു വരികയാണ്. രാസപദാര്‍ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന അലോപ്പതി മരുന്നുകളേക്കാൾ പ്രകൃതി ദത്തമായ ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ പിന്തുടരാൻ ആളുകൾക്ക് താല്‍പര്യം കൂടി വരികയാണ്. അതിനാല്‍ തന്നെ നമ്മുടെ ചുറ്റുമുള്ള ഔഷധ ഗുണങ്ങളുള്ള സസ്യങ്ങളെ തിരിച്ചറിയലും ഉപയോഗപ്പെടുത്തലും സംരക്ഷിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളായി മാറുന്നു. നിരവധി ആയുർവേദ ചികിത്സകൾക്കുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത് (ഗിലോയ്). ഗുഡൂച്ചി, അമൃതവള്ളി തുടങ്ങിയ പേരുകളിലൊക്കെ ഇത് അറിയപ്പെടാറുണ്ട്. ടിനോസ്‌പോറ കോര്‍ഡിഫോളിയ(Tinospora Cordifolia) എന്നതാണ് ഇതിന്‍റെ ശാസ്ത്രീയ നാമം.

നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഔഷധ സസ്യമാണ് ചിറ്റമൃതെന്ന് ആയുർവേദ വിദഗ്‌ധയും ഹൈദരാബാദിലെ എഎംഡി ആയുർവേദ മെഡിക്കൽ കോളജിലെ പ്രൊഫസറുമായ രാജ്യലക്ഷ്മി മാധവം പറയുന്നു. ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ നിന്നാണ് ഇതിന് ലഭിച്ചത്. ഇത് രോഗങ്ങളെ അകറ്റുകയും മരണത്തെ ഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്. നിരവധി ഗുണങ്ങളുള്ള ചിറ്റമൃതിന്‍റെ ഗുണങ്ങളിൽ ചിലത് ഡോ. രാജ്യലക്ഷ്‌മി പറയുന്നു.

  • പ്രമേഹചികിത്സക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
  • ശരീര താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നു.
  • ആന്‍റി ആർത്രൈറ്റിക് ഗുണങ്ങളുള്ളതിനാൽ സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്നു. യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്നു. റുമാറ്റോയ്‌ഡ് ആർത്രൈറ്റിസിന്‍റെ ചികിത്സക്കും ഉപയോഗിക്കുന്നു.
  • ശരീരത്തിലെ നീര്‍ക്കെട്ട് ഇല്ലാതാക്കാനുള്ള ചികിത്സക്ക് ഉപയോഗിക്കുന്നു.
  • ഇന്നത്തെ തലമുറക്കിടയില്‍ സാധാരണമായ ഉത്കണ്ഠയും വിഷാദവും അകറ്റാൻ സഹായിക്കുന്നു. മനസിനെ ശാന്തമാക്കുന്നു.
  • ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്‍റി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും.
  • വിവിധ അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഉപയോഗപ്രദമാണ്.
  • രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.
  • വിവിധ ചർമരോഗങ്ങൾക്ക് ചികിത്സിക്കാൻ ചിറ്റമൃത് ഉപയോഗിക്കുന്നു.
  • കരൾ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു.
  • കാൻസറിനെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. ശരീരത്തില്‍ കാൻസര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ചിറ്റമൃതിന് കഴിയും.

ചിറ്റമൃതിന്‍റെ തണ്ടിനാണ് ഔഷധ ഗുണങ്ങൾ ഏറെയും. വേരും ഔഷധമായി ഉപയോഗിക്കുന്നു. ഗുളിക, പൊടി, കഷായം തുടങ്ങിയ രൂപത്തില്‍ ചിറ്റമൃത് ഉപയോഗിച്ചുളള മരുന്നുകൾ ലഭിക്കും. ഇത് വെള്ളത്തിനൊപ്പമോ തേനിനൊപ്പമോ കഴിക്കാം. ആയുര്‍വേദ ഡോക്‌ടറെ സമീപിച്ച് നിര്‍ദേശം തേടിയ ശേഷം മാത്രമേ മരുന്ന് കഴിക്കാൻ പാടുള്ളൂ.

ചിറ്റമൃതിന്‍റെ ഗുണഗണങ്ങളെപ്പറ്റി നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ടെന്ന് ഡോ.രാജ്യലക്ഷ്‌മി പറയുന്നു. പല രോഗങ്ങളുടെ ശമനത്തിനും ഇത് സഹായകമാണെന്ന് തെളിയിക്കുകയും ചെയ്തു. വേപ്പ് മരത്തിലൊക്കെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. ഇതിന്‍റെ പ്രതിരോധ ശേഷിയെപ്പറ്റി ഋഗ്വേദത്തിലും അഥര്‍വ വേദത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു. കൊവിഡിനെ ചെറുക്കാൻ ചിറ്റമൃതിന്‍റെയും മറ്റ് ആയുര്‍വേദ സസ്യങ്ങളുടെയും സാധ്യത പരിശോധിച്ച് കൊണ്ടുള്ള പരീക്ഷണങ്ങൾ സി‌എസ്‌ഐ‌ആറുമായി (കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) സഹകരിച്ച് ആയുഷ് മന്ത്രാലയം നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ ചിറ്റമൃത് സഹായിക്കും.

ഔഷധ ഗുണങ്ങൾ കണക്കിലെടുത്ത് അടുത്തിടെ ചിറ്റമൃതിനെ കേന്ദ്ര സര്‍ക്കാര്‍ 'ദേശീയ ഔഷധ സസ്യ'മായി പ്രഖ്യാപിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് ഔഷധ സസ്യങ്ങൾക്കൊപ്പം ചിറ്റമൃതും ഉപകാരപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.