മെയ് മാസം മുതല്‍ 90 രാജ്യങ്ങളിലായി 31,000 കുരങ്ങുവസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കുരങ്ങുവസൂരിയുടെ വ്യാപനം തീവ്രമാകാന്‍ തുടങ്ങിയപ്പോള്‍ ലോകാരോഗ്യ സംഘടന ജൂലൈ മാസത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് യുഎസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആഫ്രിക്കയുടെ പുറത്തുള്ള രാജ്യങ്ങളില്‍ 98 ശതമാനം കുരങ്ങുവസൂരി കേസുകളുടെയും വ്യാപനം പുരുഷന്‍ പുരുഷനുമായി തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മൂലമാണ്. ഈ രോഗത്തിന് ആഗോള തലത്തില്‍ വാക്‌സിനുകള്‍ കുറവായതിനാല്‍ രോഗം പടരാതെ സൂക്ഷിക്കുവാനാണ് അധികാരികള്‍ ശ്രദ്ധിക്കുന്നത്.
കുരങ്ങുവസൂരി നിയന്ത്രണ വിധേയമാണോ? അതെ, കുരങ്ങുവസൂരി നിയന്ത്രിക്കാന്‍ സാധിക്കും. വൈറസ് എളുപ്പത്തിൽ പടരില്ല, പ്രതിരോധ വാക്‌സിന്‍ ഉണ്ട്. പക്ഷേ, ഏകദേശം 16 ദശലക്ഷം ഡോസുകൾ മാത്രമേ നിലവില്‍ ഉള്ളൂ. ഒരു കമ്പനി മാത്രമാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരിലാണ് കുരങ്ങുവസൂരി ലക്ഷണങ്ങള്‍ അധികവും കാണുന്നത്. ഇവരില്‍ കുരങ്ങു വസൂരി നിയന്ത്രിക്കാന്‍ സാധിച്ചാല്‍ വ്യാപന ശേഷി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. ആഫ്രിക്കയില്‍ മാത്രം ഒരു കാലത്ത് കാണപ്പെട്ടിരുന്ന കുരങ്ങു വസൂരി ഇപ്പോള്‍ യുകെയിലും പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് ബ്രിട്ടീഷ് ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.
ഇത് ഒരു മഹാമാരിയാണോ? അല്ല, ലോകമെമ്പാടും വ്യാപിക്കുന്ന രോഗത്തിനെയാണ് മഹാമാരി എന്നു വിളിക്കുന്നത്. കൊറോണ വൈറസ് പോലെ കുരങ്ങു വസൂരി വേഗത്തിൽ പകരില്ല. അതുകൊണ്ടു തന്നെ ലോക്‌ഡൗണ്‍ പോലുള്ള അടച്ചിടലുകളുടെ ആവശ്യമില്ല.
പകർച്ചവ്യാധിയെ ഗൗരവമായി കണകാക്കാന്‍ വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ വ്യാപിക്കുന്നതിന് മുമ്പ് രോഗം നിയന്ത്രിക്കാൻ ഇനിയും അവസരമുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
എങ്ങനെയാണ് ഇത് പടരുന്നത്? രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്‌തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ കുരങ്ങു വസൂരിയുടെ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. വായുവിലൂടെ പടരുന്ന കേസുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ആരിലാണ് രോഗം ഏറ്റവുമധികം ബാധിക്കുന്നത്? കുരങ്ങു വസൂരി സ്ഥിരീകരിച്ചവരില്‍ വലിയൊരു ശതമാനം സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാരുമാണ്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, യുഎസിലെ 99% കുരങ്ങുവസൂരി കേസുകളും പുരുഷന്മാരാണ്. അവരിൽ 94% പേരും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാലും, ഇവരില്‍ മാത്രമല്ല രോഗം കാണപ്പെടുന്നത്. രോഗബാധിതനായ വ്യക്തിയുമായോ വ്യക്തിയെ സ്‌പർശിച്ച തുണികളുമായോ അടുത്ത സമ്പർക്കം പുലർത്തിയാൽ ആർക്കും വൈറസ് പിടിപെടാം.
ആര്‍ക്കാണ് വാക്‌സിന്‍ ആവശ്യം? വാക്‌സിനുകള്‍ പരിമിതമായതിനാല്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നില്ല. രോഗബാധിതരുമായി അടുത്തിടപഴകിയ ആളുകൾ, കുരങ്ങുപനി പിടിപെടാനുള്ള സാധ്യത കൂടുതലുള്ള പുരുഷന്മാർ എന്നിവർക്കാണ് വാക്‌സിന്‍ ആവശ്യമായുള്ളത്.
ഓരോ ചെറുമരുന്ന് കുപ്പിയിലും ഒരാള്‍ക്ക് പകരം അഞ്ച് പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ചര്‍മത്തിന്‍റെ ആഴത്തിലേക്ക് പോകാതെ മേല്‍ ഭാഗത്ത് മാത്രം കുത്തിവയ്‌പ് നല്‍കാനാണ് നിര്‍ദേശം. ഇതിലൂടെ നിരവധി ആളുകള്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കുന്നു എന്നത് മാത്രമല്ല സാമ്പത്തികമായും ലാഭം കണ്ടെത്താന്‍ സാധിക്കുന്നു,
എങ്ങനെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും? കുരങ്ങുവസൂരി ലക്ഷണമുള്ളവര്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക. ലൈംഗിക ബന്ധത്തിലേർപ്പെടുകയോ അല്ലെങ്കില്‍ ഒരു പൊതുപരിപാടിക്ക് പോകുകയോ ചെയ്യുന്നതന് മുമ്പായി കുരങ്ങു വസൂരിയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്ന് ബ്രിട്ടനിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ശിപാര്‍ശ ചെയ്യുന്നു. കുരങ്ങുവസൂരി ബാധിച്ചവര്‍ സുഖപ്പെടുന്നതു വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. രോഗം ഉണ്ടെന്ന സംശയം ഉള്ളവര്‍ മൂന്നാഴ്ച്ച വരെയെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.
ആഫ്രിക്കയുമായി രോഗത്തിന് എന്താണ് ബന്ധം? എലി, അണ്ണാൻ തുടങ്ങിയ രോഗബാധിതരായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കത്തെത്തുടർന്നാണ് കുരങ്ങു വസൂരി മനുഷനിലേയ്ക്ക് ബാധിച്ചത്. ആഫ്രിക്കയിലാണ് കൂടുതലായും ഇത് കാണപ്പെട്ടത്. സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാരിലും മാത്രമല്ല ഏകദേശം 40% കേസുകള്‍ സ്‌ത്രീകള്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
യൂറോപ്പിലും വടക്കേ അമേരിക്കയിലും പടരുന്ന വൈറസ് ആഫ്രിക്കല്‍ കാണപ്പെടുന്ന വൈറസിനെകാള്‍ വ്യാപന ശേഷി കുറവാണ്. ആഫ്രിക്കയില്‍ കുരങ്ങുവസൂരി മൂലം ധാരാളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ വർഷം കുറഞ്ഞത് 100 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു.
അപകട സാധ്യത കൂടുതല്‍ ആര്‍ക്ക്? കുരങ്ങുവസൂരി ബാധിച്ച മിക്ക ആളുകളും ചികിത്സയില്ലാതെ തന്നെ സുഖം പ്രാപിക്കുന്നു. എന്നാല്‍, ഇത് മസ്‌തിഷ്‌ക വീക്കം പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾക്കും ചില കേസുകളില്‍ മരണത്തിനും വരെ കാരണമാകും. കുട്ടികളിലും, ഗർഭിണികളിലും ക്യാൻസർ, ക്ഷയം അല്ലെങ്കിൽ എച്ച്ഐവി പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരിലും കുരങ്ങുവസൂരി ഗുരുതരമായേക്കാം. യുഎസിൽ, കുരങ്ങുവസൂരി ബാധിച്ചവരിൽ 40% പേർക്കും എച്ച്ഐവി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.