ETV Bharat / sukhibhava

സോപ്പും സാനിറ്റൈസറും കൈകളെ വരണ്ടതാക്കിയോ? ഇതാ നിങ്ങൾക്കുള്ള നുറുങ്ങുവിദ്യകൾ! - സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ

അണുക്കളെ നശിപ്പിക്കാൻ സോപ്പും സാനിറ്റൈസറും അത്യന്താപേക്ഷിതമാണെങ്കിലും ഇവയുടെ അമിത ഉപയോഗം നമ്മുടെ ചർമ്മത്തിൽ നിന്നും അവശ്യ എണ്ണകളെ നീക്കം ചെയ്യുമെന്നതിനാൽ കൈകളെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

dry skin remedies  hand washing with soap  hand sanitizer and dry skin  വരണ്ട ചർമത്തിനുള്ള പ്രതിവിധികൾ  സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ  ഹാൻഡ് സാനിറ്റൈസർ വരണ്ട ചർമം
സോപ്പും സാനിറ്റൈസറും കൈകളെ വരണ്ടതാക്കിയോ? ഇതാ നിങ്ങൾക്കുള്ള നുറുങ്ങുവിദ്യകൾ!
author img

By

Published : Jan 29, 2022, 7:27 AM IST

കൊവിഡ് ലോകത്തെ കീഴ്‌പ്പെടുത്തിയപ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകലും സാനിറ്റൈസർ ഉപയോഗിക്കലും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. അണുക്കളെ നശിപ്പിക്കാൻ സോപ്പും സാനിറ്റൈസറും അത്യന്താപേക്ഷിതമാണെങ്കിലും ഇവയുടെ അമിത ഉപയോഗം നമ്മുടെ ചർമ്മത്തിൽ നിന്നും അവശ്യ എണ്ണകളെ നീക്കം ചെയ്യുമെന്നതിനാൽ കൈകളെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇക്കാരണം കൊണ്ട് നമുക്ക് കൈ കഴുകലും അണുവിമുക്തമാക്കലും ഒഴിവാക്കാൻ സാധിക്കില്ല. ചർമത്തിന്‍റെ വരൾച്ച ഒഴിവാക്കുകയെന്നതാണ് ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം. അത് എങ്ങനെയെന്ന് നോക്കാം.

വരൾച്ച ഒഴിവാക്കാൻ

കൈ കഴുകാൻ മൃദുവും സുഗന്ധമില്ലാത്തതുമായ സോപ്പ് ഉപയോഗിക്കുക. കൈ കഴുകാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുക. കഴുകിയ ശേഷം തുടക്കുന്നതിന് പകരം കൈകൾ മൃദുവായ തൂവാല കൊണ്ട് തടവി ഉണക്കുക. ശേഷം നിങ്ങളുടെ കൈകളിൽ ഈർപ്പം നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ ക്രീമോ ലോഷനോ പുരട്ടുക. കൈ കഴുകുന്ന അവസരങ്ങളിലെല്ലാം ഈ പ്രക്രിയ തുടരുക.

അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ പഠനമനുസരിച്ച് വരണ്ടതും വിണ്ടുകീറിയതുമായ ചർമത്തിലൂടെ ബാക്‌ടീരിയകളും മറ്റ് അണുക്കളും എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കുന്നു. കൈ കഴുകിയ ശേഷം മോയ്‌സചറൈസർ പുരട്ടുന്നത് വരണ്ട ചർമ്മത്തെ അകറ്റാൻ സഹായിക്കുന്നു.

നിരവധി ക്രീമുകളും മോയ്സ്ചറൈസറുകളും ലോഷനുകളും വിപണിയിൽ ലഭ്യമാണെങ്കിലും എണ്ണ അടങ്ങിയിട്ടുള്ള ക്രീമുകൾ ഉപയോഗിക്കുന്നതാണ് വളരെ നല്ലത്. ഉറങ്ങുന്നതിന് മുൻപ് കൈകളിൽ ക്രീം പുരട്ടിയ ശേഷം ആഗിരണശേഷി വർധിപ്പിക്കുന്നതിന് കോട്ടൺ കയ്യുറകൾ ഉപയോഗിക്കാം.

വരണ്ട ചർമത്തെ മൃദുലമാക്കാനുള്ള മാർഗങ്ങൾ

കറ്റാർ വാഴ: എല്ലാ ചർമ പ്രശ്‌നങ്ങൾക്കും അനുയോജ്യമായതും എളുപ്പത്തിൽ ലഭ്യമായതുമായ ഒന്നാണ് കറ്റാർ വാഴ. ആന്‍റീ ബാക്‌ടീരീയൽ, ആന്‍റീ ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇവയ്ക്ക് ചർമത്തെ മൃദുലപ്പെടുത്താൻ സാധിക്കും. വരണ്ട ചർമത്തിൽ അനുഭവപ്പെടുന്ന ചുവന്ന പാടുകൾക്കും ചൊറിച്ചിലിനും കൈകളിലെ ഈർപ്പം നിലനിർത്താനും കറ്റാർ വാഴ ഉത്തമമാണ്. വിപണിയിൽ കറ്റാർ വാഴ ജെല്ലുകൾ ലഭ്യമാണെങ്കിലും ഫ്രഷ് ആയിട്ടുള്ള കറ്റാർ വാഴ ജെല്ലാണ് മികച്ചത്. കറ്റാർ വാഴയുടെ ചെടി വീടുകളിൽ എളുപ്പത്തിൽ വളർത്താവുന്നതാണ്.

പെട്രോളിയം ജെല്ലി: മറ്റ് ക്രീമുകളിൽ നിന്നും മോയിസ്‌ചറൈസറുകളിൽ നിന്നും വ്യത്യസ്‌തമായി പെട്ടന്ന് ചർമ്മം ആഗിരണം ചെയ്യപ്പെടാത്തതിനാൽ ഇത് ഒട്ടിപ്പിടിക്കുന്നതു പോലെ തോന്നിയേക്കാം. എന്നാൽ ഇവ വരണ്ട ചർമ്മത്തെ മൃദുവാക്കാൻ ഏറ്റവും ഫലപ്രദമാണ്.

മോയ്‌സ്‌ചറൈസിങ് മാസ്‌ക്: കറ്റാർ വാഴ ജെൽ, തേൻ, വെളിച്ചെണ്ണ, മഞ്ഞൾ എന്നിവ കുഴച്ച് കൈകളിൽ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് നിങ്ങളുടെ കൈകൾക്ക് മൃദുത്വം നൽകും.

വെളിച്ചെണ്ണ: വെളിച്ചെണ്ണയുടെ ആന്‍റീ ബാക്‌ടീരിയൽ ഗുണങ്ങൾ ചർമത്തെ കൂടുതൽ നേരം ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതു കൊണ്ടുതന്നെ ഈർപ്പം നിലനിർത്താൻ ഉത്തമമാണ്. വെളിച്ചെണ്ണക്ക് പകരം സൂര്യകാന്തി വിത്ത് എണ്ണയും ഉപയോഗിക്കാം.

കൂടാതെ സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിനേക്കാൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന് മുൻഗണന നൽകുക. നിങ്ങൾക്ക് മോയ്‌സ്‌ചറൈസർ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാമെങ്കിലും ചർമത്തിലെ അണുക്കളെ നശിപ്പിക്കാൻ സാധാരണ സാനിറ്റൈസറുകൾ പോലെ ഇത് ഫലപ്രദമാകില്ല. കൈകളുടെ ശുചിത്വം പാലിക്കുന്നതും വരണ്ട കൈകളും ചിലപ്പോൾ അരോചകമായേക്കാം. എന്നാൽ ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് മറക്കാതിരിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.