ETV Bharat / sukhibhava

ഉറക്കത്തിന് ഭംഗം വരുന്നത് ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കും ; പഠനം പുറത്ത് - ഉറക്കക്കുറവും ഓര്‍മയും

Sleep Disruption and memory : നല്ല ഓര്‍മ്മയ്ക്കായി നന്നായി ഉറങ്ങൂ. ഉപദേശം അമേരിക്കന്‍ ഗവേഷകരുടേത്

study on sleep  memmory and sleep  ഉറക്കത്തിന് ഭംഗം  ന്യൂറോളജി
Study shows disrupted sleep might cause memory
author img

By ETV Bharat Kerala Team

Published : Jan 7, 2024, 3:33 PM IST

ലോസ്‌ആഞ്ചല്‍സ് : മുപ്പതുകളിലും നാല്‍പ്പതുകളിലും ഉറക്കത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നവരില്‍ പില്‍ക്കാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടാകാമെന്ന് പഠനം. ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും രീതിയും പരിശോധിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത് (Sleep and memory).

രണ്ട് അവസരങ്ങളിലായി ഇടവിട്ടുള്ള മൂന്ന് ദിവസങ്ങളിലായി ഒരുവര്‍ഷത്തോളം പഠനത്തില്‍ പങ്കെടുത്തവരെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. പഠനത്തില്‍ പങ്കെടുത്തവര്‍ ശരാശരി ആറുമണിക്കൂര്‍ വരെ ഉറങ്ങുന്നവരായിരുന്നു. അമേരിക്കന്‍ ന്യൂറോളജി അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ന്യൂറോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്(Thinking problems).

അല്‍ഷിമേഴ്‌സിനുള്ള സാധ്യതകള്‍ തലച്ചോറില്‍ ദശകങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്നു. ഇതും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പരിശോധിച്ചു. ഉറക്കപ്രശ്നങ്ങള്‍ ഈ രോഗത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ സാന്‍ഫ്രാന്‍സിസ്കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ യു ലെങ് ചൂണ്ടിക്കാട്ടുന്നു.

മധ്യവയസിലെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം ഉറക്കത്തിന്‍റെ സ്വഭാവമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എത്രസമയം ഉറങ്ങി എന്നതല്ല, അതിന്‍റെ നിലവാരമാണ് വിഷയമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ശരാശരി 40 വയസുള്ള 526 പേരെയാണ് പഠന വിധേയമാക്കിയത്. 11 വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചു. ഇവര്‍ ഉറങ്ങുന്ന സമയവും ഉറക്കത്തിന്‍റെ രീതികളും പഠന വിധേയമാക്കി.

ഇവരുടെ കയ്യില്‍ ഒരു ഉപകരണം ഘടിപ്പിച്ചാണ് ഉറക്കത്തിന്‍റെ രീതികള്‍ നിരീക്ഷിച്ചിരുന്നത്. ഇവര്‍ ഉറങ്ങാന്‍ കിടക്കുന്ന സമയവും ഉണരുന്ന സമയവും ഒരു ഡയറിയില്‍ കുറിച്ച് വയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇവരില്‍ ഒരു ഉറക്ക സര്‍വേയും നടത്തി. പൂജ്യം മുതല്‍ 21 വരെയുള്ള സ്കോറാണ് ഈ സര്‍വേയില്‍ നല്‍കിയിരുന്നത്. ഗുണനിലവാരം കുറഞ്ഞ ഉറക്കത്തിനാണ് ഏറ്റവും കൂടിയ സ്കോര്‍ നല്‍കിയത്.

പഠനത്തില്‍ പങ്കെടുത്ത 239 പേരും അതായത് 46ശതമാനത്തിനും മോശം ഉറക്കമാണ് ലഭിച്ചത്. അഞ്ചില്‍ കൂടുതല്‍ സ്കോര്‍ ഇവര്‍ നേടിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് ഓര്‍മ്മ, ആലോചന പരിശോധനകളും നടത്തി. ഉറക്കത്തിനിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന തടസങ്ങളും നിരീക്ഷിച്ചു. ഉറക്കത്തിനിടെ ഇവരുടെ ചലനങ്ങളും നിരീക്ഷിക്കപ്പെട്ടു. ഉറക്കത്തിനിടെ ഇവരില്‍ ശരാശരി പത്തൊന്‍പത് ശതമാനം തടസങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടെത്തി.

നിദ്രാഭംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പഠനത്തിന് വിധേയരായവരെ മൂന്ന് സംഘങ്ങളായി തിരിച്ചു. ഉറക്കം തടസപ്പെടുന്ന 175 പേരില്‍ 44 പേര്‍ക്കും പത്ത് വര്‍ഷത്തിന് ശേഷം വലിയ തോതില്‍ ഓര്‍മ്മക്കുറവുണ്ടായതായി കണ്ടെത്തി. ഉറക്കത്തിന് ഏറ്റവും കുറച്ച് തടസമുണ്ടായ പത്ത് പേരെ അപേക്ഷിച്ച് ഇവരില്‍ വലിയ ഓര്‍മ്മക്കുറവാണ് ഉണ്ടായത്.

Also Read: മര്യാദയ്ക്ക് ഉറങ്ങിക്കോ, ഇല്ലെങ്കില്‍ പണി കിട്ടും; ഉറക്കമില്ലെങ്കില്‍ ഓര്‍മ പാളും, അറിയാം വിശദമായി

ഉറക്കത്തിന് ഏറ്റവും കൂടുതല്‍ തടസം നേരിട്ടവര്‍ക്ക് തന്നെയാണ് ലിംഗ ദേശ, വംശ, വിദ്യാഭ്യാസ പ്രായ ഭേദമില്ലാതെ ഓര്‍മ്മക്കുറവ് ഏറ്റവും കൂടുതല്‍ ഉണ്ടായതെന്നും ഗവേഷകര്‍ കണ്ടെത്തി. ജീവിതത്തിലെ ഓരോ ഘട്ടത്തിലെയും ഓര്‍മയും ചിന്താശേഷിയും ഉറക്കവും സംബന്ധിച്ച ബന്ധം കൂടുതല്‍ ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.