ETV Bharat / sukhibhava

നിറങ്ങളും മനുഷ്യന്‍റെ മാനസികാവസ്ഥയും തമ്മിലെന്ത് ? - കളർ തെറാപ്പി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

ചില നിറങ്ങൾ നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് പ്രഭാവം സൃഷ്‌ടിക്കും

Colour Therapy Improve Mood And Lifestyle  Colour Therapy  Colour Therapy Mood  കളർ തെറാപ്പി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു  കളർ തെറാപ്പി
മാനസികാവസ്ഥയും ജീവിതശൈലിയും മെച്ചപ്പെടുത്താൻ നിറങ്ങൾ
author img

By

Published : Feb 12, 2022, 10:55 PM IST

Updated : Feb 12, 2022, 11:01 PM IST

പുരാതന ഈജിപ്‌ഷ്യൻ കാലം മുതൽക്കെ ആരോഗ്യത്തിനും ക്ഷേമത്തിനും കളർ തെറാപ്പി ഉപയോഗിച്ചിരുന്നു. കണ്ണുകൾക്കും തലച്ചോറിനും പ്രകാശത്തെ ക്രമീകരിക്കാനും നിറങ്ങളെ മനസിലാക്കാനും കഴിവുണ്ട്. വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകയായ നക്ഷി സത്ര, മാനസിക നിലയെ മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കളർ തെറാപ്പി എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിക്കുന്നു.

ഓര്‍മകളും കാഴ്‌ചകളും അവയുണ്ടാക്കുന്ന വികാരങ്ങളും വ്യത്യസ്‌ത രീതിയിലാണ് ഓരോരുത്തരിലും കണ്ണുകളും തലച്ചോറും അനുഭവപ്പെടുത്തുന്നത്. ഇത്, ഓര്‍മകള്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ഉപബോധ മനസിലേക്ക് യാത്ര ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതാണ് വ്യക്തിപരമായും വിഷയാധിഷ്ഠിതമായും നിറങ്ങളോടുള്ള നമ്മുടെ കാഴ്‌ചപ്പാടിനെ നിര്‍ണയിക്കുന്നത്. ചില നിറങ്ങൾക്ക് നമ്മുടെ സുരക്ഷ, കരുതൽ തുടങ്ങിയ നല്ല ഓർമകളാണെങ്കിൽ മറ്റ് ചില നിറങ്ങളെ കയ്‌പേറിയ ഓർമകളുമായിട്ടായിരിക്കും നമ്മുടെ ഉപബോധ മനസ് ബന്ധപ്പെടുത്തിയിട്ടുണ്ടായിരിക്കുക എന്ന് നക്ഷി സത്ര പറയുന്നു. ഈ പ്രക്രിയ മനസിലാക്കാനുള്ള ചില ഉദാഹരണങ്ങളിതാ...

  • ചില ആളുകൾ കറുപ്പ്, വെള്ള നിറങ്ങളാണ് തെരഞ്ഞെടുക്കുക. ഇത് അവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തി, സ്വാതന്ത്ര്യം, സുരക്ഷ, സംരക്ഷണം തുടങ്ങിയ വികാരങ്ങളെ പ്രകടിപ്പിക്കുന്നവയാണ് കറുപ്പ്, വെള്ള നിറങ്ങൾ.
  • ശക്തമായ പ്രസ്‌താവനകൾ നൽകുന്ന നിറമാണ് ചുവപ്പ്. എന്നാൽ ശാന്തത നൽകുന്ന നിറമാണ് നീല. ശ്രദ്ധ വർധിപ്പിക്കാനും നീല സഹായിക്കുന്നു.
  • പച്ച, പാസ്റ്റൽ നിറങ്ങൾ പലപ്പോഴും പ്രകൃതിയുമായും സസ്യജന്തുജാലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
  • ടീൽസ്, ഗ്രേ, ഓറഞ്ച്, വെള്ള, മറ്റ് ഇംഗ്ലീഷ് പാസ്റ്റൽ നിറങ്ങൾ എന്നിവ യാഥാസ്ഥിതിക ചുറ്റുപാടുകളുടെയും പതിവ് ജീവിതരീതിയുടെയും ഏകതാനതയെ തകർക്കുന്നതായി സമീപകാലത്ത് പ്രചാരം നേടിയതുമാണ്. അവ നമ്മുടെ ജീവിതത്തിലേൽ കൊണ്ടുവരുന്ന പുതുമയും കാരണം അവർ വിലമതിക്കപ്പെടുന്നു.

ചില നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് പ്രഭാവം സൃഷ്‌ടിക്കാൻ കഴിയും. അതിനാൽ തന്നെ നാം ഇത്തരം നിറങ്ങളെ നമ്മുടെ ഇടങ്ങളിൽ നിതന്നും അലമാരയിൽ നിന്നും ഒഴിവാക്കാൻ ഉപബോധപരമായി ഒഴിവാക്കുന്നു. ഇത്തരം നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ വൈകാരിക ശുദ്ധീകരണം നാം നടത്തുന്നു. ഇത് ഒരാളുടെ നിറങ്ങളുടെ പാലറ്റുകൾ തുറക്കാൻ സഹായിക്കും.

കളർ തെറാപ്പി എങ്ങനെയാണ് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നത്?

നിറങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെ ആഴത്തിൽ സ്വാധീനിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിലും വീടുകളിലും അലമാരകളിലും ശരിയായ നിറങ്ങൾ ഉൾപ്പെടുത്തുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. പോസിറ്റീവ് വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന നിറങ്ങൾ ഭക്ഷണത്തിലും വീടുകളിലും അലമാരകളിലും ഉൾപ്പെടുത്താൻ ശ്രമിക്കുക. എല്ലാ ദിവസവും വ്യത്യസ്‌ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ നിറങ്ങളുടെ രോഗശാന്തി ഗുണം മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

Colour Therapy Improve Mood And Lifestyle  Colour Therapy  Colour Therapy Mood  കളർ തെറാപ്പി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു  കളർ തെറാപ്പി
മാനസികാവസ്ഥയും ജീവിതശൈലിയും മെച്ചപ്പെടുത്താൻ നിറങ്ങൾ

കൂടാതെ ഭൂമി, വെള്ളം, തീ, വായു, ചുറ്റുപാടുകൾ തുടങ്ങി പ്രകൃതി മൂലകങ്ങളെ അടിസ്ഥാനമാക്കിയുള്ള നിറങ്ങൾ ഉൾപ്പെടുത്തുന്നതും മികച്ച രീതിയിൽ ഗുണം ചെയ്യും. ശ്രദ്ധാപൂർവമുള്ള ഭക്ഷണം, ജീവിതരീതി, വസ്‌ത്രം എന്നിവ ഉപയോഗിച്ചുള്ള കളർ തെറാപ്പി ഊർജത്തെ വ്യത്യാസപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ നിറങ്ങളുടെ പാലറ്റുകൾ എത്രയധികം തുറക്കുന്നുവോ അത്രയധികം നിങ്ങൾ ആരോഗ്യവാനായിരിക്കുകയും ജീവിതത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. നിറങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം മെച്ചപ്പെട്ട ആരോഗ്യം, മെച്ചപ്പെട്ട ബന്ധങ്ങൾ, സ്ഥിരതയുള്ള മനസ് എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.

Also Read: നെല്ലിൽ നിന്ന് പഞ്ചസാര സിറപ്പും, പ്രോട്ടീൻ പഥാർദങ്ങളും; പുത്തൻ സാങ്കേതികവിദ്യയുമായി ശാസ്‌ത്രജ്ഞർ

Last Updated : Feb 12, 2022, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.