ETV Bharat / sukhibhava

അമിതഭാരമുള്ളവരില്‍ കൊവിഡ് വാക്‌സിൻ ഫലപ്രദമോ? പഠനങ്ങൾ പറയുന്നതിങ്ങനെ - കൊവിഡ് ബാധയും അമിത വണ്ണവും

Covid Vaccine and Obesity : ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡ് സർവകലാശാലയിലാണ് പഠനം നടന്നത്. അമിതഭാരമുള്ള ആളുകളെ കൊവിഡ് വൈറസ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനത്തിലൂടെ ഗവേഷകർ പരിശോധിച്ചത്.

Being Overweight Dont Affect Covid Vaccine  Overweight Dont Affect Covid Vaccine Protection  അമിതഭാരമുള്ളവരില്‍ കൊവിഡ് വാക്‌സിൻ  overweight and covid 19  covid 19 in overweight persons  covid and obesity  കൊവിഡ് വാക്‌സിനും അമിത വണ്ണവും  കൊവിഡ് ബാധയും അമിത വണ്ണവും  കൊവിഡ് വാക്‌സിനും പൊണ്ണത്തടിയും
Being Overweight Dont Affect Covid Vaccine Protection
author img

By ETV Bharat Kerala Team

Published : Dec 4, 2023, 4:22 PM IST

ന്യൂഡൽഹി: അമിതഭാരമുള്ളവരിൽ കൊവിഡ് വാക്‌സിൻ ഫലപ്രദമാകില്ലെന്ന പ്രചാരണം തെറ്റെന്ന് പഠനങ്ങൾ (Being Overweight Dont Affect Covid Vaccine Protection). അമിതഭാരം കൊവിഡ് വൈറസായ SARS-CoV-2 അണുബാധയോടുള്ള ശരീരത്തിന്‍റെ ആന്‍റിബോഡി പ്രവർത്തനത്തെ ബാധിക്കും. എന്നാൽ ഇത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ബാധിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡ് സർവകലാശാലയില്‍ ( University of Queensland, Australia) നടന്ന പഠനത്തിലെ കണ്ടെത്തല്‍. ക്ലിനിക്കൽ & ട്രാൻസ്ലേഷണൽ ഇമ്മ്യൂണോളജി ജേണലിലാണ് (Clinical & Translational Immunology Journal) പഠനം പ്രസിദ്ധീകരിച്ചത്.

അമിതഭാരമുള്ള ആളുകളെ കൊവിഡ് വൈറസ് എങ്ങനെ ബാധിക്കുന്നു എന്നായിരുന്നു പഠനം. കൊവിഡ് മുക്തി നേടി ഏകദേശം മൂന്ന് മാസമായവരിൽ നിന്നും, 13 മാസത്തിന് ശേഷം വീണ്ടും അണുബാധയുണ്ടാകാത്തവരിൽ നിന്നും ഗവേഷകർ രക്ത സാമ്പിളുകൾ ശേഖരിച്ചു. അമിതവണ്ണമുള്ളത് മാത്രമല്ല SARS-CoV-2 വൈറസിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നതെന്ന് തങ്ങൾ മുൻപ് തെളിയിച്ചിട്ടുണ്ടെന്ന് ക്വീൻസ്‌ലാന്‍ഡ് സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷകൻ മാർക്കസ് ടോംഗ് പറഞ്ഞു.

“ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത് അമിതഭാരം SARS-CoV-2 അണുബാധയ്ക്കുള്ള ആന്‍റിബോഡി പ്രവർത്തനത്തെ ദുർബലമാക്കുന്നതായാണ്, പക്ഷേ വാക്‌സിനേഷനെയല്ല. അണുബാധയ്‌ക്ക് ശേഷമുള്ള 13 മാസങ്ങളിൽ ഒരാളുടെ ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ആന്‍റിബോഡി പ്രവർത്തനം, ബി സെല്ലുകളുടെ കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊവിഡിനെതിരെ പോരാടുന്ന ആന്‍റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു തരം സെല്ലാണിവ.” മാർക്കസ് ടോംഗ് വിശദീകരിച്ചു.

Also Read: കൊവിഡ് വാക്‌സിനെ പഴിചാരേണ്ട; യുവാക്കളിൽ പെട്ടന്നുള്ള മരണത്തിന് വാക്‌സിൻ കാരണമാകുന്നില്ല, ഐ സി എം ആർ

രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകിയതിന് ശേഷം ആറ് മാസത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന ബിഎംഐ കൊവിഡ് വാക്‌സിനോടുള്ള ആന്‍റിബോഡി പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ഗവേഷകർ കണ്ടെത്തി. തങ്ങളുടെ പഠനം മെച്ചപ്പെട്ട ആരോഗ്യനയം രൂപപ്പെടുത്താൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

അതേസമയം അമിതഭാരമുള്ളവർക്ക് ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതയും, കുറഞ്ഞ പ്രതിരോധശേഷിയും കണക്കിലെടുക്കുമ്പോൾ അവർക്ക് വീണ്ടും കൊവിഡ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ക്വീൻസ്‌ലാന്‍റ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ കിർസ്റ്റി ഷോർട്ട് ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും, ഭാവിയിൽ ഇതുപോലുള്ള മഹാമാരികളെ നേരിടാനും അമിതഭാരമുള്ള ആളുകൾക്ക് കൂടുതൽ വ്യക്തിഗത ശുപാർശകൾ ആവശ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നതായും അവർ പറഞ്ഞു.

Also Read: What Is Disease X Pandemic കൊവിഡിനേക്കാൾ 20 മടങ്ങ് പ്രഹരശേഷി, എന്താണ് ഡിസീസ് എക്‌സ്?, എങ്ങനെ പടരാം?

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ SARS-CoV-2 വാക്‌സിനേഷന്‍ മെച്ചപ്പെടുത്താന്‍ തങ്ങളുടെ പഠനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും കിർസ്റ്റി ഷോർട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളിൽ അമിതഭാരമുള്ളതും, അതുമൂലം രോഗപ്രതിരോഷ ശേഷി കുറഞ്ഞതുമായ നിരവധി ആളുകളുണ്ടെന്നും ഷോർട്ട് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.