ETV Bharat / sukhibhava

Bacteria In College Cafeteria Tables : ബാക്‌ടീരിയ ബാധ; കോളജ്‌ കഫറ്റീരിയ ടേബിളുകളേക്കാള്‍ ഭേദം ശുചിമുറികള്‍; പുതിയ പഠന റിപ്പോര്‍ട്ടുകള്‍

Colony Forming Units: വീടുകളിലെ ശുചിമുറികളേക്കാള്‍ ബാക്‌ടീരിയ കൂടുതല്‍ കോളജ് കഫറ്റീരിയ ടേബിളുകളിലെന്ന് പഠനം. അലക്കു മുറിയിലും ബാക്‌ടീരിയ കൂടുതല്‍. കോളജ് വിദ്യാര്‍ഥികളിലെ വ്യക്തി ശുചിത്വത്തെ കുറിച്ചും പഠനം.

College cafeteria tables carry 60K times more bacteria than toilet seats  കോളേജ് കഫറ്റീരിയ ടേബിളുകൾ  Bacteria In College Cafeteria Tables  ബാക്‌ടീരിയ ബാധ  കഫറ്റീരിയ ടേബിളുകളേക്കാള്‍ ഭേദം ശുചിമുറികള്‍  പുതിയ പഠന റിപ്പോര്‍ട്ടുകള്‍  Colony Forming Units  ബാക്‌ടീരിയ  കോളജ് വിദ്യാര്‍ഥി  സാന്‍ഫ്രാന്‍സിസ്‌കോ  സാന്‍ഫ്രാന്‍സിസ്‌കോ വാര്‍ത്തകള്‍
Bacteria In College Cafeteria Tables More Than Toilet Seat
author img

By ETV Bharat Kerala Team

Published : Oct 24, 2023, 8:53 PM IST

സാന്‍ഫ്രാന്‍സിസ്‌കോ: കോളജ് കഫറ്റീരിയകളിലെ ടേബിളുകളില്‍ വീടുകളിലെ ബാത്ത് റൂമുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാക്‌ടീരിയകള്‍ ഉണ്ടെന്ന് പഠനം. കോളജിലെ റോവര്‍ നടത്തിയ പഠനത്തില്‍ പൊതു സ്ഥലങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകളിലെ കീബോര്‍ഡുകള്‍ എന്നിവയില്‍ കൂടുതല്‍ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാക്‌ടീരിയകളെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ അവയുടെ സാമ്പിളുകള്‍ ശേഖരിച്ചു.

സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ 1000 വിദ്യാര്‍ഥികളെയും അവരുടെ വ്യക്തിപരമായ ശുചിത്വ രീതികളെയും കുറിച്ച് പഠനം നടത്തി. കാമ്പസിലെ പൊതുയിടങ്ങളിലെ ബാക്‌ടീരിയകളെ കുറിച്ച് പഠനം നടത്തിയ സംഘം ശുചിമുറിയാണ് അണുവിമുക്തമെന്നും കണ്ടെത്തി. എന്നാല്‍ കാമ്പസിലെ കഫറ്റീരിയ ടേബിളുകളേക്കാള്‍ കൂടുതല്‍ അണുക്കളുള്ള മറ്റൊരിടമാണ് അലക്കു മുറികള്‍ (Laundry rooms).

ശരാശരി 11.4 ദശലക്ഷത്തില്‍ താഴെ സിഎഫ്‌യു (Colony Forming Units (CFU) ഉള്ള വീടുകളിലെ ഏറ്റവും വൃത്തി ഹീനമായ സ്ഥലങ്ങളിലൊന്നാണ് അടുക്കളയിലെ സിങ്ക്. കോളജ് ലൈബ്രററിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.6 ശതമാനം ബാക്‌ടീരിയകള്‍ കൂടുതലാണ് സിങ്കിലെന്നും പഠനങ്ങള്‍ കണ്ടെത്തി. കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഏകദേശം 15 ശതമാനം പേരും മാസത്തിലൊരിക്കലാണ് താമസ സ്ഥലം വൃത്തിയാക്കുന്നത്. (സൂക്ഷ്‌മ ജീവ കോശങ്ങളുടെ (ബാക്‌ടീരിയ, ഫംഗസ്, വൈറസുകൾ മുതലായവ) എണ്ണം കണക്കാക്കുന്ന ഒരു യൂണിറ്റാണ് സിഎഫ്‌യു)

വിദ്യാര്‍ഥികള്‍ക്കിടയിലെ ഏറ്റവും മോശമായ ശീലമാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശ്രമമുറി ഉപയോഗിച്ചതിന് ശേഷം കൈ കഴുകാതിരിക്കുക, പതിവായി കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാതിരിക്കുക, ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യാതിരിക്കുക, തുമ്മുമ്പോള്‍ മൂക്കും വായും തൂവാല കൊണ്ട് പൊത്തിപ്പിടിക്കാതിരിക്കുക തുടങ്ങിയ മോശം ശുചിത്വ ശീലങ്ങൾ വിദ്യാർഥികളില്‍ കണ്ടതായും പഠനം പറയുന്നു.

ബാക്‌ടീരിയ, ഫംഗസ്, സൂക്ഷ്‌മ ജീവികള്‍ എന്നിവയാണ് വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. സ്‌പര്‍ശനം, മലിനമായ ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കല്‍, ചുമ, തുമ്മല്‍, അണുവിമുക്തമാക്കാത്ത ഉപകരണങ്ങളിലെ സ്‌പര്‍ശനം എന്നിവയിലൂടെയെല്ലാം ഇത്തരം സൂക്ഷ്‌മ ജീവികള്‍ ശരീരത്തില്‍ പ്രവേശിക്കുകയും അതിലൂടെ രോഗം പകരുകയും ചെയ്യും.

ഇവ മനുഷ്യരില്‍ മാത്രമല്ല മറ്റ് ജീവജാലങ്ങളിലും രോഗങ്ങള്‍ പടര്‍ത്തും. അതിനുദാഹരണമാണ് പശുക്കളില്‍ കണ്ടുവരുന്ന ആന്ത്രാക്‌സ്, അകിടുവീക്കം തുടങ്ങിയ അസുഖങ്ങള്‍. ഇവ രണ്ടും പടര്‍ത്തുന്നത് ബാക്‌ടീരിയയാണ്. എന്നാല്‍ കന്നുകാലികളില്‍ കാണപ്പെടുന്ന കുളമ്പ് രോഗത്തിന് കാരണം വൈറസ് ബാധയാണ്. അതുകൊണ്ട് തന്നെയാണ് കുളമ്പ് രോഗം മറ്റ് കന്നുകാലികളിലേക്ക് വേഗത്തില്‍ പടരുന്നത്.

also read: Skincare Mistakes To Be Aware : ചര്‍മ്മത്തിന്‍റെ തിളക്കം മങ്ങുന്നുണ്ടോ? സൗന്ദര്യ സംരക്ഷണത്തിലെ അപാകത വില്ലനായേക്കാം; ശ്രദ്ധിക്കേണ്ടവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.