ETV Bharat / sukhibhava

അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ

മലിനീകരണത്തിന്‍റെ തോത് വർധിക്കുന്നത് കൊവിഡ് കാലഘട്ടത്തിൽ മരണനിരക്ക് കൂട്ടുമെന്ന് പഠനങ്ങൾ.

Air pollution linked with worse outcomes in Covid-19  അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളെ ദോഷകരമായി ബാധിക്കുന്നു  അന്തരീക്ഷ മലിനീകരണം  കൊവിഡ് 19  heart disease  വായു മലിനീകരണം  ലോകാരോഗ്യ സംഘടന
അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളെ ദോഷകരമായി ബാധിക്കുന്നു
author img

By

Published : Apr 8, 2021, 4:12 PM IST

വായു മലിനീകരണം വർധിക്കുന്നത് കൊവിഡ് ബാധിച്ച ആളുകളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. മലിനീകരണത്തിന്‍റെ തോത് വർധിക്കുന്നത് കൊവിഡ് കാലഘട്ടത്തിൽ മരണനിരക്ക് എട്ട് ശതമാനത്തോളം വർധിക്കാൻ ഇടയാക്കുമെന്ന് അമേരിക്കൻ തൊറാസിക് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പറയുന്നു. വ്യവസായ ശാലകൾ, വീടുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുറംതള്ളുന്ന വിഷവാതകങ്ങളാണ് ശ്വസന സംബന്ധമായ അണുബാധകൾ കൂടുതൽ വഷളാക്കുന്നത്.

ജർമ്മൻ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, വായുവിൽ നൈട്രജൻ ഡൈ ഓക്സൈഡിന്‍റെ അളവ് വർധിക്കുന്നത് കൊവിഡ് മരണത്തിന് കാരണമാകാം എന്ന് കണ്ടെത്തിയിരുന്നു.

മലിനമായ വായു ശ്വസിക്കുന്നത് രോഗ പ്രതിരോധ ശേഷിയെ തകരാറിലാക്കുമെന്നും, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ശാസ്ത്രജഞർ അഭിപ്രായപ്പെടുന്നു.

ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്പ് ഹൃദയാരോഗ്യത്തിലൂടെ...

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 20 വർഷമായി ആഗോളതലത്തിൽ മരണത്തിന്‍റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്.

ഇന്ത്യയിലെ ഹൃദ്രോഗങ്ങൾ കാരണമുള്ള മരണനിരക്ക് 1990ലെ 2.26 ദശലക്ഷത്തിൽ നിന്ന് 2020ൽ 4.77 ദശലക്ഷമായി വർദ്ധിച്ചുവെന്ന് ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാംക്രമികേതര രോഗങ്ങൾ, പ്രത്യേകിച്ച് ഹൃദയസംബന്ധിയായ രോഗങ്ങളാണ് മരണത്തിന്‍റെ പ്രധാന കാരണമെന്നും ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്നും ലീലാവതി ആശുപത്രിയിലെ കൺസൾട്ടന്‍റ് ശശാങ്ക് ജോഷി പറയുന്നു.

ഭക്ഷണം ഒഴിവാക്കൽ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കക്കുറവ് എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. സഫോളലൈഫ് നടത്തിയ പഠനമനുസരിച്ച്, നഗരങ്ങളിലെ ഉറക്കക്കുറവുള്ളവരിൽ 63 ശതമാനം ആളുകളും ഹൃദ്രോഗമുള്ളവരാണ്. മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിന് മറ്റൊരു കാരണമാണ്. ശരിയായ അവബോധത്തിന്‍റെ അഭാവം ഹൃദയാരോഗ്യകരമായ ജീവിതശൈലിയിൽ വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.

ശരിയായ ഭക്ഷണ ശീലങ്ങളും വ്യായാമവും ശരിയായ രീതിയിലുള്ള ഉറക്കവും ഹൃദയാരോഗ്യത്തിന് ഗുണകരമാകുമെന്നും ഡോക്ടർ ശശാങ്ക് ജോഷി പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.