കല്‍പറ്റ: വയനാട്ടിലെ പേരിയ അങ്ങാടിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയാണ് ചപ്പാരം കോളനി. ഒരു വശത്ത് കാപ്പിത്തോട്ടവും വയലും മറ്റുവശങ്ങളില്‍ വനവും. നവംബർ ഏഴിന് രാത്രി ഏഴോടെയാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെത്തിയത്.
സ്ത്രീകളും കുട്ടികളും മാത്രമുള്ള ഒരു വീട്ടിലാണ് നാലംഗ മാവോയിസ്റ്റ് സംഘം കയറിയത്. ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാര്‍ നല്‍കി. കൈവശം ഉണ്ടായിരുന്ന തോക്കുകള്‍ ചാരി വെച്ചതിനു ശേഷമാണ് മാവോയിറ്റുകള്‍ ഭക്ഷണം കഴിച്ചത്. മാവോയിസ്റ്റുകള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനിടെ രാത്രി പത്തോടെ വീടിനു പുറത്ത് കേരള പൊലീസിന്‍റെ തണ്ടര്‍ബോള്‍ട്ട്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സംഘമെത്തി.
കീഴടങ്ങാൻ പറഞ്ഞിട്ടും തയ്യാറാകാതെ വന്നതോടെ പെട്ടെന്നാണ് വെടിവപ്പ് ആരംഭിച്ചത്. വീട്ടിലുണ്ടായിരുന്ന മാവോവാദികളും പൊലീസിന് നേരേ നിറയൊഴിച്ചു. (gunfight between police and maoist) മിനിറ്റുകള്‍ നീണ്ട വെടിവെപ്പിന് ശേഷം പൊലീസ് വീടിനകത്തേക്ക് ഇരച്ചുകയറി. പൊലീസ് സംഘത്തിന് ആദ്യം വീട്ടുകാരെയും മാവോവാദികളെയും തിരിച്ചറിയാനായില്ല. (Thunderbolt and special operation group)
പൊലീസ് നിര്‍ദേശമനുസരിച്ച് വീട്ടുകാര്‍ കുനിഞ്ഞിരുന്നതിനു ശേഷമാണ് അടുക്കള ചായ്പ്പില്‍നിന്നു മാവോവാദികളായ ചന്ദ്രുവിനെയും ഉണ്ണിമായെയും പിടികൂടിയത്. ഇവര്‍ പൊലീസിനു നേരെ ആയുധ പ്രയോഗത്തിനു മുതിര്‍ന്നെങ്കിലും വെടിവപ്പ് നടന്നില്ല. ബലപ്രയോഗത്തിലൂടെയാണ് ചന്ദ്രുവിനെയും ഉണ്ണിമായയെയും പൊലീസ് സംഘം കീഴടക്കിയത്.
ഇതിനിടെ വീടിനു പുറത്തുണ്ടായിരുന്ന ആള്‍ അടക്കം മാവോവാദി സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടിരുന്നു. (Three members of the Maoist group were escaped). ശേഷം പൊലീസിന്‍റെ വൻ സന്നാഹം കോളനി സുരക്ഷിത വലയത്തിലാക്കി. മാധ്യമപ്രവർത്തകർക്ക് അടക്കം പുറത്തു നിന്ന് ആർക്കും പ്രവേശവനമില്ല. വെടിവപ്പില്‍ വീടിന്‍റെ വാതിലുകളിലും ചുമരിലും ബുള്ളറ്റുകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്. അതിനിടെ രക്ഷപെട്ടവരെ തേടി പൊലീസ് സംഘം തിരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് സംഘം കോളനിയിലും പരിസരത്തുമുണ്ട്.
പൊലീസ് ഓപ്പറേഷന്‍ തീരുന്നതുവരെ ശ്വാസം അടക്കിയാണ് കഴിഞ്ഞതെന്നു ചപ്പാരം കോളനിയിലെ വീട്ടുകാർ പറയുന്നു. ഏറ്റുമുട്ടലിനിടയിൽ പിടിയിലായ ചന്ദ്രു വയനാട് സ്വദേശിയും ഉണ്ണിമായ കർണാടക സ്വദേശിനിയുമാണ്. Also read: പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കസ്‌റ്റഡിയിൽ