ETV Bharat / state

മണ്ണിൽ പണിഞ്ഞ പ്രകൃതി വീട് - home style

300 കൊല്ലം പഴക്കമുള്ള വൈക്കോൽ കൊണ്ട് മേഞ്ഞ വീട്ട് മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

മണ്ണിൽ പണിഞ്ഞ വീട് വീട് പ്രകൃതി വീട് wayanad home home making home style
മണ്ണിൽ പണിഞ്ഞ പ്രകൃതി വീട്
author img

By

Published : Mar 2, 2020, 11:38 PM IST

വയനാട്: കാലം മാറിയിട്ടും ജീവിത സൗകര്യങ്ങളിൽ വ്യത്യാസം വന്നിട്ടും പഴമയുടെ തനിമ നിലനിർത്തുന്ന ഒരു വീടുണ്ട് വയനാട്ടിലെ ചേകാടിയിൽ. വൈക്കോൽ കൊണ്ട് മേഞ്ഞ ഈ വീടിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. ചേകാടി കവിക്കൽ രാജഗോപാലിന്‍റേയും പ്രേമവല്ലിയുടെയും വീടാണിത്. കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് കുടിയേറിയ ചെട്ടി വിഭാഗത്തിൽപെട്ടവരാണിവർ. കൃഷി ആണ് പരമ്പരാഗത തൊഴിൽ. മണ്ണ് കൊണ്ടാണ് ഈ വീടിന്‍റെ ചുമരുകൾ പണിതിട്ടുള്ളത്. മുള കൊണ്ടും മരം കൊണ്ടും ഉണ്ടാക്കിയ മച്ചും വീടിനുണ്ട്. അതുകൊണ്ട് തന്നെ ചൂടും തണുപ്പും പ്രതിരോധിക്കാൻ ശേഷിയുണ്ട് ഈ വീടിന്. പ്രകൃതിയോടിണങ്ങി നിർമിച്ച ആഢംബരം ഒഴിവാക്കിയ ഇവിടെ കുളിർമയും പ്രകൃതിയുടെ ചാരുതയും കാണാം. പറ്റുന്നിടത്തോളം കാലം ഈ വീടിനെ ഇതുപോലെതന്നെ സംരക്ഷിക്കാനാണ് ഇവരുടെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.