വയനാട്: വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണ തുടർച നഷ്‌ടപ്പെട്ടതിൻ്റെ ഞെട്ടലിലാണ് വയനാട്ടിലെ യു.ഡി.എഫ് നേതൃത്വം. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റ് യു.ഡി.എഫും എട്ട് സീറ്റ് എൽ.ഡി.എഫുമാണ് ഇത്തവണ നേടിയത്. നറുക്കെടുപ്പിലൂടെ വേണം ഇനി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും തെരഞ്ഞെടുക്കാൻ.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഇതുവരെ ഒരു തവണ മാത്രമാണ് എൽ.ഡി.എഫിന് ഭരണം കിട്ടിയിട്ടുള്ളത്. വർഷങ്ങളായി യു.ഡി.എഫിന് ആധിപത്യമുള്ള ജില്ലാ പഞ്ചായത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് കടുത്ത തിരിച്ചടിയാണ് നൽകിയത്. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ ഇത്തവണ എൽ.ഡി.എഫ് ശക്തമായ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു.