വയനാട്: ജില്ലയില്‍ ഞായറാഴ്ച 226 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,246 ആയി. 17,158 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. ചികിത്സയിലിരിക്കെ 123 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2,965 പേരാണ് ചികിത്സയില്‍ തുടരുന്നത്.
വെള്ളമുണ്ട സ്വദേശികളായ 35 പേര്‍, മാനന്തവാടി 29 പേര്‍, മുട്ടില്‍ 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, അമ്പലവയല്‍ 15 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി 13 പേര്‍, മേപ്പാടി 10 പേര്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി ഏഴ് പേര്‍ വീതം, നെന്മേനി, പനമരം ആറ് പേര്‍ വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ, തവിഞ്ഞാല്‍ അഞ്ച് പേര്‍ വീതം, പൂതാടി, വൈത്തിരി നാല് പേര്‍ വീതം, എടവക, പൊഴുതന, മൂപ്പൈനാട് മൂന്ന് പേര്‍ വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, പുല്‍പ്പള്ളി രണ്ട് പേര്‍ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവർ.
ബെംഗളൂവില്‍ നിന്നും വന്ന എടവക, പടിഞ്ഞാറത്തറ സ്വദേശികളും, തമിഴ്‌നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതരായത്.