ETV Bharat / state

ജില്ലയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ് - വയനാട്ടിലെ കോവിഡ് കണക്ക്

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,608 ആയി

Wayanad covid updates  todays covid updates in wayanad  വയനാട്ടിലെ കോവിഡ് കണക്ക്  ഇന്നത്തെ വയനാട്ടിലെ കോവിഡ് കേസുകൾ
ജില്ലയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jan 9, 2021, 6:29 PM IST

വയനാട്: ജില്ലയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 139 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,608 ആയി. 15,870 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 110 മരണം സ്ഥിരീകരിച്ചു. നിലവില്‍ 2,628 പേരാണ് ചികിത്സയിലുള്ളത്.

ബത്തേരി സ്വദേശികളായ 24 പേര്‍, മാനന്തവാടി 22 പേര്‍, പടിഞ്ഞാറത്തറ 18 പേര്‍, കണിയാമ്പറ്റ 16 പേര്‍, എടവക 15 പേര്‍, കല്‍പ്പറ്റ 12 പേര്‍, മുട്ടില്‍, വെള്ളമുണ്ട 11 പേര്‍ വീതം, വൈത്തിരി 10 പേര്‍, പനമരം ഒമ്പത് പേര്‍, പൂതാടി, നെന്മേനി ഏഴ് പേര്‍ വീതം, മീനങ്ങാടി, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി ആറ് പേര്‍ വീതം, നൂല്‍പ്പുഴ അഞ്ച് പേര്‍, തിരുനെല്ലി, അമ്പലവയല്‍, തരിയോട് നാല് പേര്‍ വീതം, പുല്‍പ്പള്ളി മൂന്ന് പേര്‍, തവിഞ്ഞാല്‍ രണ്ട് പേര്‍, കോട്ടത്തറ, പൂതാടി, മേപ്പാടി സ്വദേശികളായ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ദുബായില്‍ നിന്നും വന്ന തവിഞ്ഞാല്‍ സ്വദേശി, ബംഗാളില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും, ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.