ETV Bharat / state

വിശ്വനാഥന്‍റെ മരണം: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കുടുംബം - tribal issues

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കുടുംബം. ധനസഹായം നൽകാനെത്തിയ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനോട് വിശ്വനാഥന്‍റെ കുടുംബം പൊലിസിന്‍റെ സമീപനം നേരിട്ട് അറിയിച്ചിട്ടുണ്ട്

Viswanathans death  alleging Maoist links  വിശ്വനാഥന്‍റെ മരണം  kerala police  kerala government  crime  crime branch  allegations  പട്ടിക വർഗ വികസന വകുപ്പ് മന്ത്രി  tribal issues  tribe death
വിനോദ്
author img

By

Published : Mar 10, 2023, 10:52 AM IST

വിശ്വനാഥന്‍റെ സഹോദരൻ വിനോദ്

വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പൊലിസ് നടത്തുന്ന അന്വേഷണത്തിൽ അതൃപ്‌തിയുമായി കുടുംബം രംഗത്ത്. പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. കേസിൽ ഇടപെടുന്ന തങ്ങളെ പൊലിസ് മാവോയിസ്‌റ്റ് ബന്ധമുള്ളവരായി ചിത്രീകരിക്കുന്നതായി സഹോദരൻ വിനോദ് ആരോപിച്ചു.

ഈ ഒരു കാരണത്താൽതന്നെ വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളെ സഹായിക്കാൻ എത്തുന്ന പൊതു-സാംസ്‌കാരിക പ്രവർത്തകർ പിന്നോട്ടടിക്കുകയാണെന്നും സഹോദരൻ വിനോദ് കുറ്റപ്പെടുത്തി. 'അന്വേഷണം ആമ നടക്കുന്നത് പോലെ ഇഴയുകയാണ്. എനിക്ക് കേസ് തെളിയുമെന്ന് പ്രതീക്ഷയില്ല. പാലക്കാട് മധുവിന്‍റെ കേസിൽ അന്വേഷണം തുടങ്ങിയിട്ട് വർഷങ്ങളായി. അന്വേഷണം ഊർജിതമാക്കിയാലെ കാര്യമുള്ളു. ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ റീ-പോസ്‌റ്റുമോർട്ടത്തിന് അപേക്ഷിക്കും,' വിശ്വനാഥന്‍റെ സഹോദരൻ വിനോദ് പറഞ്ഞു.

തങ്ങളെ മാനസികമായി തളർത്തി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പൊലിസിൽ നിന്നുള്ള ഇത്തരം ആരോപണങ്ങൾ എന്നും, നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും വിനോദ് പറഞ്ഞു. സഹോദരന്‍റെ മരണ ശേഷം സമൂഹത്തിന്‍റെ നാനാ ഭാഗത്തു നിന്ന് ഉള്ള ആളുകൾ പിന്തുണയുമായി വീട്ടിൽ എത്തുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ കൊണ്ട് നിശബ്‌ദരാവില്ലെന്നും വിശ്വനാഥന്‍റെ കൊലയാളികളെ കണ്ടെത്തും വരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിനോദ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാനെത്തിയ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനോട് കുടുംബം ഈ വിഷയം ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. അതേസമയം വിശ്വനാഥന്‍റെ മരണത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

താൻ പണം മോഷ്‌ടിച്ചെന്നും കള്ളൻ ആണെന്നും പുറത്ത് നിൽക്കുന്ന ചിലർ പറഞ്ഞതായി വിശ്വനാഥൻ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നൂറിലധികം ആളുകളെ കണ്ട് നേരിട്ട് മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് കേസിന് സഹായകരമാകുന്ന കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

സഹായധനം കൈമാറി: വിശ്വനാഥന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. വിശ്വനാഥന്‍റെ വീട് സന്ദർശിച്ച പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിന് തുക നേരിട്ട് കൈമാറുകയായിരുന്നു. വിശ്വനാഥന്‍റെ മരണത്തില്‍ എസ്‌സി-എസ്‌ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്‌ട് പ്രകാരം കേസ് എടുത്തിട്ടുണ്ട് എന്നും കോഴിക്കോട് കമ്മീഷണറുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് ഉറപ്പ് നൽകി.

അന്തിമ റിപ്പോര്‍ട്ട് ഇതുവരെയും ലഭ്യമായിട്ടില്ല. ആവശ്യമായ നടപടികള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനൊപ്പം പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിരക്ഷ കുടുംബത്തിന് ഉറപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

ഈ അവസരത്തിലാണ് പൊലിസുകാർ തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്നും സമരത്തിന് പോയാൽ സർക്കാർ ആനുകൂല്യം ലഭിക്കില്ലെന്ന് പറഞ്ഞതായും വിശ്വനാഥന്‍റെ സഹോദരൻ വിനോദ് മന്ത്രിയോട് പരാതി ബോധിപ്പിച്ചു. ടി സീദ്ദീഖ് എംഎല്‍എ, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ജോയിന്‍റ് ഡയര്‍ക്‌ടര്‍ പി. വാണിദാസ്, ഐടിഡിപി ജില്ല പ്രോജക്‌ട് ഓഫിസര്‍ സന്തോഷ്‌കുമാര്‍, ടിഇഒ ജംഷീദ് എന്നിവരും മന്തിയുടെ സംഘത്തിൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.