വയനാട്: ഇന്ന് വയനാട് ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാരിന്‍റെ പരിസ്ഥിതിലോല മേഖലാ കരടു വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഇന്നലെ കരടു വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽഡിഎഫ് വിവിധ ഇടങ്ങളിൽ വഴി തടഞ്ഞിരുന്നു. മാനന്തവാടിയിലെ കാട്ടിക്കുളം, പുൽപ്പള്ളി, സുൽത്താൻ ബത്തേരി കല്ലൂർ എന്നിവിടങ്ങളിലാണ് വഴി തടഞ്ഞത്. കൂടാതെ പ്രശ്നത്തിൽ യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ് തയ്യാറാകണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു.