വയനാട്: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് നിലപാട് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. യുഡിഎഫിനകത്തുള്ള കക്ഷികളുമായേ തെരഞ്ഞെടുപ്പ് ധാരണയുള്ളുവെന്ന് അദ്ദേഹം വയനാട്ടിൽ പറഞ്ഞു. ഇത്രയും നാൾ രമേശ് ചെന്നിത്തലക്കും, കെഎം മാണിക്കും എതിരെയുള്ള ഫയല്‍ കയ്യിലുണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടി എടുക്കാതിരുന്നത് എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയും ചെന്നിത്തലയും നിരപരാധികൾ ആണെന്നും കെഎം മാണി മുന്നണി വിട്ടെങ്കിലും ഇക്കാര്യത്തിൽ ഇപ്പോഴും ഇതു തന്നെയാണ് അഭിപ്രായമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതു കൊണ്ടൊന്നും യുഡിഎഫിനെ തളർത്താനാകില്ല എന്നും ഉമ്മൻ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വെൽഫെയർ പാർട്ടിയുമായി സഖ്യം; നിലപാട് ആവർത്തിച്ച് ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി
യുഡിഎഫിനകത്തുള്ള കക്ഷികളുമായേ തെരഞ്ഞെടുപ്പ് ധാരണയുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.