ETV Bharat / state

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു : സുഹൃത്തുക്കള്‍ മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ടു - ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

വെടിയേറ്റത് അബദ്ധത്തിലാണെന്നും, മൃതദേഹം കുഴിച്ചിട്ടെന്നും സംഘത്തിലുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകി

tribal youth suspected shot dead while hunting in Idukki  tribal youth suspected to have been shot dead in while hunting in Idukki  ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചതായി സംശയം  ആദിവാസി യുവാവിന്‍റെ മൃതദേഹം സുഹൃത്തുക്കൾ കുഴിച്ചിട്ടതായി പൊലീസ്  tribal man death  tribal youth shot to death by hunters  ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു  നായാട്ടിനിടെ മഹേന്ദ്രൻ വെടിയേറ്റ വാര്ത്ത
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചതായി സംശയം; മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ടതായി പൊലീസ്
author img

By

Published : Jul 9, 2022, 1:24 PM IST

Updated : Jul 9, 2022, 8:08 PM IST

ഇടുക്കി: ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കാടിനുള്ളിൽ കുഴിച്ചിട്ടു.

നായാട്ടിനിടെ മഹേന്ദ്രൻ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയിലാണ് മഹേന്ദ്രന്‍റെ മൃതദേഹം കുഴിച്ചിട്ടത്.

ജൂൺ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. രാജാക്കാട് പൊലീസ് അന്വേഷണത്തിൽ മഹേന്ദ്രൻ ഉള്‍പ്പെട്ട സംഘം ഒറ്റമരം മേഖലയിൽ നായാട്ടിന് പോയിരുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ കുഞ്ചിത്തണ്ണി സ്വദേശികളായ യുവാക്കള്‍ സ്റ്റേഷനിൽ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തി.

അബദ്ധത്തിൽ വെടിയേറ്റാണ് മഹേന്ദ്രൻ കൊല്ലപ്പെട്ടതെന്നും ഇവർ പൊലീസിന് മൊഴി നൽകി.

Last Updated : Jul 9, 2022, 8:08 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.