ETV Bharat / state

കുറുക്കൻ മൂലയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു

author img

By

Published : Mar 29, 2022, 9:05 AM IST

കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിൻ്റെ പശുകിടാവിനെയാണ് കടുവ ആക്രമിച്ചത്.

tiger threat in wayanad kurukkan moola  tiger threat in wayanad  tiger threat in kurukkan moola  കുറുക്കൻ മൂലയിൽ വീണ്ടും കടുവ  വയനാട്ടില്‍ കുടവ പശുകിടാവിനെ കൊന്നു
കുറുക്കൻ മൂലയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു

വയനാട്: മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിൻ്റെ പശുകിടാവിനെ കടുവ ആക്രമിച്ചു കൊന്നു. കടുവയുടെ ആക്രമണമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ജനവാസ മേഖലയിൽ നേരത്തേയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ കുങ്കി ആനയുടെ സഹായത്തോടെയുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല.

also read: അമ്മയെ 17കാരി കൊന്നത് ആണ്‍ സൗഹൃദം വിലക്കിയതിനെന്ന് പൊലീസ് ; ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചതിനെന്ന് പെണ്‍കുട്ടി

വനംവകുപ്പിന്‍റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘര്‍ഷവും നടന്നിരുന്നു. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.