ETV Bharat / state

ബത്തേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം ; പ്രദേശവാസികള്‍ ഭീതിയില്‍ - വയനാട് ഏറ്റവും പുതിയ വാര്‍ത്ത

വയനാട് ബത്തേരിയിലെ വാകേരി അങ്ങാടിക്കടുത്ത് വീണ്ടും കടുവയുടെ സാന്നിധ്യം

Tiger  tiger again in wayanadu batheri  wayanadu batheri  wayanadu batheri tiger  ബത്തേരിയിൽ വീണ്ടും കടുവ സാന്നിധ്യം  വയനാട് ബത്തേരിയിലെ വാകേരി അങ്ങാടിക്കടുത്ത് വീണ്ടും കടുവയുടെ സാന്നിധ്യം  latest news in wayanadu  wayanadu news today  wayanadu tiger news today  വനം വകുപ്പ് സംഘം സ്ഥലത്തെത്തി  വയനാട് ബത്തേരി പുതിയ വാര്‍ത്ത  വയനാട് കടുവ  വയനാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ബത്തേരിയിൽ വീണ്ടും കടുവ സാന്നിധ്യം; പ്രദേശവാസികള്‍ ഭീതിയില്‍
author img

By

Published : Aug 18, 2022, 4:40 PM IST

വയനാട് : ബത്തേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി അങ്ങാടിക്കടുത്താണ് രാവിലെ കടുവയേയും രണ്ട് കുട്ടികളെയും കണ്ടത്. സമീപത്തെ കാപ്പിത്തോട്ടത്തിലാണ് തള്ള കടുവയേയും ഒരു മാസം പ്രായമുണ്ടെന്ന് കരുതുന്ന രണ്ട് കുട്ടികളേയും നാട്ടുകാർ കണ്ടത്.

പ്രദേശത്തെ പ്രധാന അങ്ങാടിയായ വാകേരിയിലെ നൂറ് മീറ്റർ ചുറ്റളവിലാണ് സ്‌കൂളും വില്ലേജ് ഓഫിസും ക്ഷീരസംഘവും ഉൾപ്പടെയുള്ളത്. നിലവിൽ പ്രാദേശവാസിയായ ബിജുവിന്റെ കാപ്പിത്തോട്ടത്തിലാണ് കടുവയും കുഞ്ഞുങ്ങളുമുള്ളത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ബത്തേരിയിൽ വീണ്ടും കടുവ സാന്നിധ്യം; പ്രദേശവാസികള്‍ ഭീതിയില്‍

ജനങ്ങൾ ഏവരും ആശ്രയിക്കുന്ന വാകേരി അങ്ങാടിയിലുൾപ്പടെ കടുവയുടെ സാന്നിധ്യം സ്ഥീരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. ഈ മാസമാദ്യമാണ് വാകേരിക്ക് സമീപമുള്ള കക്കാടംകുന്നിൽ ഭീതി പരത്തിയ മറ്റൊരു കടുവയെ വനം വകുപ്പ് കൂടുവച്ച് പിടികൂടിയത്. സംഭവം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.