വയനാട്: ഭരണഘടന സംരക്ഷിക്കേണ്ടവരിൽനിന്ന് തന്നെയാണ് ഭരണഘടനയ്ക്ക് ഭീഷണിയെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട്. ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മാനന്തവാടി പഴശ്ശിരാജ ലൈബ്രറിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും തുല്യതാ സങ്കൽപത്തിനും എതിരാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
പുതിയ നിസഹകരണ പ്രസ്ഥാനത്തിലൂടെ ജനങ്ങളുടെ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് കെ മാധവൻ അനുസ്മരണത്തോടനുബന്ധിച്ച് ആയിരുന്നു പ്രഭാഷണം.