വയനാട്: ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് അധ്യാപകരുടെ മൊഴിയെടുത്തേക്കും. അന്വേഷണച്ചുമതലയുള്ള വൈഭവ് സക്സേന ഇന്ന് സർവ്വജന സ്‌കൂളിൽ വീണ്ടും തെളിവെടുപ്പിനായി എത്തുന്നുണ്ട്. സ്കൂളില്‍ വച്ചു തന്നെ അധ്യാപകരുടെ മൊഴി എടുക്കുമെന്നാണ് സൂചന.
ശനിയാഴ്ച സ്കൂളിലെത്തിയ അന്വേഷണ സംഘം പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. സ്കൂളിലെ പ്രഥമ ശുശ്രൂഷാ കിറ്റിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും ഉൾപ്പെടെ മൂന്ന് അധ്യാപകർക്കും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.