വയനാട്: വയനാട്ടില്‍ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ പുനരധിവാസ പദ്ധതിക്ക് ഈ മാസം 24ന് തറക്കല്ലിടും. 56 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. സ്പോണ്‍സർഷിപ്പ് വഴിയാണ് സ്ഥലം വാങ്ങുന്നതും വീടുകൾ നിർമ്മിക്കുന്നതും. പുത്തുമലയ്ക്കടുത്ത് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ എട്ട് ഏക്കർ ഭൂമിയിലാണ് മാതൃകാ ഗ്രാമം ഒരുക്കുക. 15 വീടുകൾ അടങ്ങിയ നാല് ബ്ലോക്കുകളായാണ് നിർമ്മാണം. പൊതുഇടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങിയവയും ബ്ലോക്കുകളില്‍ ഉണ്ടാകും. 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്.
പുത്തുമല പുനരധിവാസ പദ്ധതി 24ന് തുടങ്ങും
12 കോടി രൂപ ചെലവിൽ പ്രകൃതി സൗഹൃദമായാണ് വീടുകൾ നിർമ്മിക്കുന്നത്.
വയനാട്: വയനാട്ടില്‍ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ പുനരധിവാസ പദ്ധതിക്ക് ഈ മാസം 24ന് തറക്കല്ലിടും. 56 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. സ്പോണ്‍സർഷിപ്പ് വഴിയാണ് സ്ഥലം വാങ്ങുന്നതും വീടുകൾ നിർമ്മിക്കുന്നതും. പുത്തുമലയ്ക്കടുത്ത് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ എട്ട് ഏക്കർ ഭൂമിയിലാണ് മാതൃകാ ഗ്രാമം ഒരുക്കുക. 15 വീടുകൾ അടങ്ങിയ നാല് ബ്ലോക്കുകളായാണ് നിർമ്മാണം. പൊതുഇടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങിയവയും ബ്ലോക്കുകളില്‍ ഉണ്ടാകും. 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്.
Body:ഓൺലൈൻ തട്ടിപ്പിലൂടെ പണം കവരുന്ന സംഘങ്ങളുടെ വാർത്ത ദിനംപ്രതി പുറത്ത് വരുമ്പോഴും ഇതിന് ഇരയാവുന്നവരുടെ എണ്ണത്തിന് കുറവില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ ഫർണിച്ചർ വ്യാപാരിയുടെ അക്കൗണ്ടിൽ നിന്ന് 32000 രൂപ നഷ്ടമായത്. ആർമി ഓഫീസർ ചമഞ്ഞാണ് കടക്കാരെ തട്ടിപ്പുകാർ കബളിപ്പിച്ചത്. വെസ്റ്റ് ഹിൽ ആർമി ക്യാമ്പിലേക്ക് സോഫ സെറ്റ് ആവിശ്യമുണ്ടെന്ന വ്യാജേനയാണ് വിക്രം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ കടക്കാരെ ഫോണിൽ ബന്ധപ്പെട്ടത്. നേരത്തെ ഇവിടേക്ക് സാധനങ്ങൾ നൽകിയിട്ടുള്ളതിനാൽ കടക്കാർക്ക് വലിയ സംശയം തോന്നിയില്ല. ആവിശ്യമനുസരിച്ചുള്ള സാധനങ്ങളുടെ ചിത്രം കടക്കാർ വാട്സ് ആപ്പ് വഴി അയച്ചു കൊടുത്തു. തുടർന്ന് ഇദ്ദേഹം വീണ്ടും വിളിച്ച് വാഹനം അയക്കാമെന്നും പണം അക്കൗണ്ടിൽ ഓൺലൈൻ ആയി അടയ്ക്കാമെന്നും പറഞ്ഞു. ഇതനുസരിച്ചാണ് കടയിലെ ജീവനക്കാർ ബാങ്ക് വിവരങ്ങൾ പങ്കു വച്ചത്.
byte -
ടി.പി. മുഹസിൻ
Conclusion:എന്നാൽ കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു. ഇത്തരം കേസുകളിൽ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കേരളത്തിൽ ലഭ്യമല്ലെന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇടിവി ഭാരത്, കോഴിക്കോട്