ETV Bharat / state

തനതു നെല്ലിനങ്ങൾ ലോക വിപണിക്ക് പരിചയപ്പെടുത്തി വയനാട് സ്വദേശി

അജയകുമാർ വിപണനം ചെയ്യുന്നത് ഒൻപത് ഇനം അരികൾ. ആദിവാസി വിഭാഗത്തിൽ പെട്ടവരിൽ നിന്നാണ് പരമ്പരാഗത നെല്ലിനങ്ങൾ അധികവും സംഭരിക്കുന്നത്.

native of wayanad exporting unique paddy varieties to the world market  paddy varieties  unique paddy varieties  തനതു നെല്ലിനങ്ങൾ ലോക വിപണിക്ക് പരിചയപ്പെടുത്തി വയനാട് സ്വദേശി  നെല്ലിനങ്ങൾ  കർഷകർ  ഗന്ധകശാല  മുള്ളൻകൈമ  അടുക്കൻ  പാൽതൊണ്ടി  ജൈവ കൃഷി
തനതു നെല്ലിനങ്ങൾ ലോക വിപണിക്ക് പരിചയപ്പെടുത്തി വയനാട് സ്വദേശി
author img

By

Published : Jun 15, 2021, 1:14 PM IST

വയനാട്: തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വയനാട്ടിലെ തനതു നെല്ലിനങ്ങൾ അരിയാക്കി ലോക വിപണിയിൽ എത്തിക്കുകയാണ് പുൽപ്പള്ളി സ്വദേശിയായ അജയകുമാർ. കർഷകർക്ക് വിത്തും പണവും മുൻകൂർ നൽകി കൃഷി ചെയ്യിച്ചാണ് ഇദ്ദേഹം നെല്ല് സംഭരിക്കുന്നത്.

പരാജയം ചവിട്ടുപടിയാക്കി

പുൽപ്പള്ളി വാരിശ്ശേരിയിൽ അജയകുമാർ 11 വർഷം മുൻപാണ് നെല്ല് അരിയാക്കി വിപണനം ചെയ്തു തുടങ്ങിയത്. അതിനു മുൻപ് വിദേശത്ത് തുടങ്ങിയ വ്യവസായ സംരംഭം പരാജയപ്പെട്ടതിനെ തുടർന്ന് കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യാനും ഇദ്ദേഹം ശ്രമം നടത്തിയിട്ടുണ്ട്.

തനതു നെല്ലിനങ്ങൾ ലോക വിപണിക്ക് പരിചയപ്പെടുത്തി വയനാട് സ്വദേശി

ഒൻപത് ഇനം അരിയാണ് അജയകുമാർ വിപണനം ചെയ്യുന്നത്. ഇതിൽ അഞ്ചും ഗന്ധകശാല, മുള്ളൻകൈമ, അടുക്കൻ, പാൽതൊണ്ടി തുടങ്ങി വയനാടിൻ്റെ തനത് ഇനങ്ങളാണ്. പാൽ തൊണ്ടിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

Also Read: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും

ആദിവാസി വിഭാഗത്തിൽ പെട്ടവരിൽ നിന്നാണ് പരമ്പരാഗത നെല്ലിനങ്ങൾ അധികവും സംഭരിക്കുന്നത്. പകുതിയിലധികം പേരും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. പച്ചരിയും പുഴുക്കലരിയും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. 30 മുതൽ 60 രൂപ വരെയാണ് ഒരു കിലോ അരിയുടെ വില. ലോകത്ത് മലയാളികൾ ഉള്ള ഏതാണ്ട് എല്ലായിടത്തേക്കും ഇവിടെ നിന്നുള്ള അരി വിപണനം ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.