വയനാട് : വിവാദമായ മുട്ടിൽ മരംമുറി കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.
84,600 പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് നല്‍കിയത്. 12 പ്രതികളാണ് കുറ്റപത്രത്തില്‍. 5200 പേജുകളുള്ള സിഡിആര്‍ ഫയൽ, 420 സാക്ഷികൾ,900 ഡോക്യുമെന്‍റുകള്‍ എന്നിവയാണ് കുറ്റപത്രത്തിലുള്ളത്. മുഖ്യ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളായ റോജി, ആന്‍റോ, ജോസൂട്ടി എന്നിവരെ കൂടാതെ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫിസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫിസർ സിന്ധു എന്നിവരും ഉണ്ട്.
Also Read: Muttil Tree Felling Case| മുട്ടില്‍ മരംമുറി കേസ്; ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സർക്കാർ
പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് മരങ്ങളുടെ ഡിഎൻഎ പരിശോധനാഫലം കുറ്റപത്രത്തിൽ ചേർക്കുന്നത്.