വയനാട്: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്ക് ജില്ലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി എന്നിവെയെല്ലാം ജില്ലയിൽ പണിമുടക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പകുതിയും അടഞ്ഞുകിടക്കുകയാണ്.
അതേസമയം, സുൽത്താൻ ബത്തേരി മേഖലയിൽ ജനജീവിതം സാധാരണ നിലയിലാണ്. ബത്തേരി മാരിയമ്മൻ കോവിൽ ഉത്സവം നടക്കുന്നതിനാലാണ് ബത്തേരിയെ ഒഴിവാക്കിയതെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.