വയനാട്: മാനന്തവാടിക്കടുത്ത് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളെത്തി പോസ്റ്ററുകൾ പതിച്ചു. ഉച്ചയോടെയാണ് മൂന്ന് സ്‌ത്രീകൾ അടങ്ങിയ ഏഴംഗ സംഘമെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുമായി സംസാരിച്ച സംഘം പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചു.
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കരുതെന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. എസ്റ്റേറ്റിലെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ഇന്ത്യക്കാർ തന്നെയാണെന്നും ഇവർക്ക് പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നു.
![മാനന്തവാടി മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചു മാവോയിസ്റ്റ് maoist maoist poster mananthavadi wayanad wayanad Maoists fixed posters in Mananthavady](https://etvbharatimages.akamaized.net/etvbharat/prod-images/6002196_llllll.jpg)
![മാനന്തവാടി മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചു മാവോയിസ്റ്റ് maoist maoist poster mananthavadi wayanad wayanad Maoists fixed posters in Mananthavady](https://etvbharatimages.akamaized.net/etvbharat/prod-images/6002196_pppp.jpg)