ETV Bharat / state

മന്ത്രിയെ വീഴ്ത്തിയ മാനന്തവാടി: ഇക്കുറി പോര് കനക്കും

author img

By

Published : Mar 5, 2021, 12:56 PM IST

Updated : Mar 5, 2021, 4:29 PM IST

മാനന്തവാടി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തനിയാവര്‍ത്തനം നടക്കാനാണ് സാധ്യത. എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ ഒ ആര്‍ കേളുവും, കഴിഞ്ഞ തവണ 1307 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മുന്‍ മന്ത്രി കൂടിയായ പി കെ ജയലക്ഷ്മിയും തമ്മിലാവും പോരാട്ടം.

mananthavady-assembly-constituency-analysis
മാനന്തവാടി നിയമസഭാമണ്ഡലം

ദീർഘകാലം കോൺഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് വയനാട് ജില്ലയിലെ വടക്കേവയനാട്. പക്ഷേ ഇടയ്ക്ക് വലതുസ്വഭാവത്തില്‍ നിന്ന് മാറി ഇടതുമുന്നണിക്കൊപ്പവും നിന്നിട്ടുണ്ട്. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലതുപക്ഷമനസ് എന്നും പ്രകടിപ്പിക്കാറുള്ള വയനാടൻ സ്വഭാവം തന്നെയാണ് നേരത്തെ വടക്കേ വയനാട് മണ്ഡലമായിരുന്ന മാനന്തവാടിക്കുമുള്ളത്.

മണ്ഡലത്തിന്‍റെ ചരിത്രം

മാനന്തവാടി താലൂക്കിലെ മാനന്തവാടി നഗരസഭ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. 2008 ലാണ് മാനന്തവാടി നിയമസഭാമണ്ഡലം നിലവിൽ വന്നത്. വടക്കേ വയനാട് നിയമസഭാമണ്ഡലത്തിന്‍റെ ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് 2008-ലെ നിയമസഭാ പുനർനിർണ്ണയത്തില്‍ പട്ടിക വർഗ്ഗ സംവരണമായി മാനന്തവാടി നിയമസഭാമണ്ഡലം രൂപീകരിച്ചത്. 187709 വോട്ടർമാരുള്ള മണ്ഡലത്തിൽ 93594 പുരുഷ വോട്ടർമാരും 94115 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്.

1965ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ കെകെ അണ്ണൻ വിജയിച്ചു. തുർന്ന് 1967ലും കെകെ അണ്ണനെ തന്നെ തെരഞ്ഞെടുത്തു. എന്നാൽ 1977 മുതൽ 2006 വരെ മണ്ഡലം കോൺഗ്രസിന്‍റെ കൂടെ നിന്നു. 1977 മുതൽ കോൺഗ്രസ് ജയിച്ച് വന്നിരുന്ന വടക്കേ വയനാട് നിയമസഭാമണ്ഡലം 2006-ൽ കെസി കുഞ്ഞിരാമൻ സിപിഎമ്മിന് വേണ്ടി തിരിച്ചു പിടിച്ചു. 1977 മുതൽ 1982 വരെ യുഡിഎഫിന്‍റെ എംവി രാജനാണ് മണ്ഡലത്തെ നയിച്ചത്. തുടർന്ന് 1982ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കെ രാഘവൻ മണ്ഡലത്തിൽ ജയിച്ചു. 1996 ജനുവരി 30ന് ഇദ്ദേഹം മരിക്കുന്നത് വരെ കെ രാഘവൻ എംഎല്‍എയായി. ഇദ്ദേഹത്തിന്‍റെ മരണത്തോടെ 1996 നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ രാഘവന്‍റെ ഭാര്യ രാധ രാഘവൻ തെരഞ്ഞെടുക്കപ്പെട്ടു. 2006ൽ രാധാ രാഘവൻ രാജി സമർപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെസി കുഞ്ഞിരാമനിലൂടെ എൽഡിഎഫ് വടക്കേവയനാട് പിടിച്ചെടുത്തു.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരു മാറ്റി. വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാ മണ്ഡലത്തോട് ചേർത്തു.

2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 12734 വോട്ടിന്‍റെ ഭൂരിപക്ഷം നേടി യുഡിഎഫിന്‍റെ ഒരേ ഒരു വനിത എംഎൽഎ ആയ പികെ ജയലക്ഷ്മി മന്ത്രിയായി.

പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഐൻസിയുടെ പി കെ ജയലക്ഷ്മിക്കെതിരെ 1,307 വേട്ടിന്‍റെ ഭൂരിപക്ഷത്തിൽ സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം ഒആർ കേളു വിജയിച്ചു. ബിജെപിയുടെ കെ മോഹൻദാസിന് 16,230 വോട്ടുകൾ മാത്രമാണ് അന്ന് നേടാനായത്.

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കെടുത്താല്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. മാനന്തവാടിയില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് മുന്നണികളും മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമെന്ന നിലയില്‍ യുഡിഎഫിന് വയനാട് അഭിമാന പോരാട്ടം കൂടിയാണ്. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും പ്രവചനാതീതമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയതും യുഡിഎഫാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് 2011

ഐഎൻസിയുടെ പി കെ ജയലക്ഷ്മിയെ പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാക്കിയ തെരഞ്ഞെടുപ്പ്. സിപിഎമ്മിന്‍റെ കെസി കുഞ്ഞിരാമനെ 12,734 വേട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ജയലക്ഷ്മി വിജയിച്ചത്. ബിജെപിയുടെ ഇരുമൂട്ടൂർ കുഞ്ഞിരാമന് തെരഞ്ഞെടുപ്പിൽ 5,732 വോട്ടുകൾ മാത്രമാണ് നേടാനായത്.

നിയമസഭാ തെരഞ്ഞെടുപ്പ് 2016

Mananthavady assembly constituency  assembly constituency analysis  മാനന്തവാടി നിയമസഭാമണ്ഡലം  മാനന്തവാടി നിയോജക മണ്ഡലം  മാനന്തവാടി  നിയോജക മണ്ഡലം  നിയമസഭാ തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഐഎൻസിയുടെ പികെ ജയലക്ഷ്മിക്കെതിരെ 1,307 വേട്ടിന്‍റെ ഭൂരിപക്ഷത്തിൽ സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം ഒആർ കേളു വിജയിച്ചു. ബിജെപിയുടെ കെ മോഹൻദാസിന് 16,230 വോട്ടുകൾ മാത്രമാണ് അന്ന് നേടാനായത്.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ പിന്തുണയാണ് മണ്ഡലത്തിൽ ലഭിച്ചത്. മാനന്തവാടി നഗരസഭയും പനമരം, തവിഞ്ഞാൽ, പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നപ്പോൾ തിരുനെല്ലി, തൊണ്ടാർനാട്, വെള്ളമുണ്ട പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം നിന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് 2021

മാനന്തവാടി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തനിയാവര്‍ത്തനം നടക്കാനാണ് സാധ്യത. എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ ഒആര്‍ കേളുവും, കഴിഞ്ഞ തവണ 1307 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മുന്‍ മന്ത്രി കൂടിയായ പികെ ജയലക്ഷ്മിയും തമ്മിലാവും പോരാട്ടം.

Last Updated : Mar 5, 2021, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.