ETV Bharat / state

ഭീതി ഒഴിയാതെ മാനന്തവാടി; കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി - Mananthavadi tiger attack

ചൊവ്വ പുലർച്ചെ മാനന്തവാടി കുറുക്കൻ മൂല പ്രദേശത്ത് ഇറങ്ങിയ കടുവ ആടിനെ കൊന്നു.

മാനന്തവാടി കടുവ ആടിനെ കൊന്നു  കുറുക്കൻ മൂല കടുവ ഇറങ്ങി ആക്രമണം  Mananthavadi tiger attack  tiger killed goat Kurukkan moola
ഭീതി ഒഴിയാതെ മാനന്തവാടി; കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി
author img

By

Published : Dec 14, 2021, 10:24 AM IST

Updated : Dec 14, 2021, 10:54 AM IST

വയനാട്: മാനന്തവാടി പയ്യംപിള്ളി കുറുക്കൻ മൂല പ്രദേശത്ത് കടുവയുടെ ആക്രമണം തുടരുന്നു. ഇന്ന് (ചൊവ്വ) പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. പടമല കുരുത്തോല സുനി എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്.

READ MORE: മാനന്തവാടിയില്‍ ആടിനെ കൊന്ന് കടുവ, പശുവിനെയും ആക്രമിച്ചു ; 5 കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ച് കൂടുകളും നിരവധി ക്യാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പ്രദേശത്തെ കടുവ ആക്രമണം നിയന്ത്രിക്കാന സാധിച്ചിട്ടില്ല എന്നാണ് പരാതി. നാട്ടുകാരും വനം വകുപ്പും പൊലീസും ഉൾപ്പെടുന്ന പട്രോളിങ് സംഘം പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞയറാഴ്‌ചയും കാടിറങ്ങിയ കടുവ പയ്യമ്പിള്ളി സ്വദേശിയുടെ ഒരു ആടിനെ കൊല്ലുകയും തെനംകുഴി സ്വദേശിയുടെ ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു.

Last Updated : Dec 14, 2021, 10:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.