വയനാട്: എടവക കമ്മനയിൽ കൊവിഡ് സ്ഥിരീകരിച്ച അയൽവാസിക്ക് പച്ചകറി നൽകിയതിനെത്തുടർന്ന് ക്വാറന്‍റൈനിലായ കർഷകന്‍റെ പച്ചക്കറി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിളവെടുത്തു. പച്ചക്കറി നശിക്കാൻ ഒരുങ്ങുന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്നാണ് എടവക കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പച്ചക്കറികൾ വിളവെടുത്ത് ഹോർട്ടികോർപ്പിന് നൽകിയത്.
150 കിലോ പയർ, 100 കിലോ വീതം വഴുതന, പടവലം എന്നിവയാണ് ഹോർട്ടികോർപ്പിന് നൽകിയത്. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിച്ച് നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്. കൃഷി ഓഫീസർ സ്വന്തം വാഹനത്തിലാണ് ഇവ സംഭരണ കേന്ദ്രത്തിലെത്തിച്ചത്. മഴക്കാലത്തിനു മുൻപ് വിളവെടുപ്പ് പൂർത്തിയാക്കിയില്ലെങ്കിൽ കൃഷി വെള്ളത്തിൽമുങ്ങുമായിരുന്നു. കപ്പയും, വാഴയും, കോവലും ഇനി വിളവെടുക്കാൻ ഉണ്ട്.